ആദിവാസി വിദ്യാർഥികളുടെ ഹോസ്റ്റൽ എം.പി. അബ്ദുസമദ് സമദാനി എം.പി സന്ദർശിച്ചു
text_fieldsപെരിന്തൽമണ്ണ സായി സ്നേഹതീരം ഹോസ്റ്റൽ സന്ദർശിച്ച എം.പി. അബ്ദു സമദ് സമദാനി
വിദ്യാർഥികളോടൊപ്പം
പെരിന്തൽമണ്ണ: ആദിവാസി ഗോത്രവിദ്യാർഥികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്ന സായി സ്നേഹ തീരം ഹോസ്റ്റൽ എം.പി. അബ്ദുസമദ് സമദാനി എം.പി സന്ദർശിച്ചു. സർക്കാർ ഗ്രാൻറില്ലാതെ പ്രവർത്തിക്കുന്ന ഹോസ്റ്റലിനെ കുറിച്ചും വിദ്യാർഥികളുടെ പഠനം, താമസം എന്നിവയെ കുറിച്ചും ഹോസ്റ്റൽ നടത്തിപ്പുകാർ എം.പിയുടെ ശ്രദ്ധയിൽ പെടുത്തി. പത്ത് വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി വിജയിച്ചത്. ഇതിൽ ഒമ്പത് പേരും തുടർപഠനത്തിന് പെരിന്തൽമണ്ണയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. ഹോസ്റ്റലിന് ഗ്രാൻറ് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് ഭാരവാഹികൾ എം.പിയോട് ആവശ്യപ്പെട്ടു.
എം. ബാബു, ലീലാവതി, കുറ്റീരി മാനുപ്പ, വിദ്യാർഥികളായ എം.എം. വിജിത, വിനോദ്കുമാർ എന്നിവർ ചേർന്ന് എം.പിയെ സ്വീകരിച്ചു. വിദ്യാർഥികളോടൊപ്പം ഉച്ചയൂണ് കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

