പീപ്പിള്‍സ് സെന്റര്‍ ഉദ്‌ഘാടനം ചെയ്‌തു
text_fieldsപീപ്പിൾ സെൻറർ ഫോർ ഇൻക്യുബേഷൻ ആൻഡ് ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രൻ അടോട്ട് നിർവഹിക്കുന്നു
മലപ്പുറം: പീപ്പിൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ഇരുമ്പുഴിയിൽ സ്ഥാപിച്ച പീപ്പിൾ സെൻറർ ഫോർ ഇൻക്യുബേഷൻ ആൻഡ് ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രൻ അടോട്ട് നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ വി ടി അബ്ദുല്ലക്കോയ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി അൻവർ മുഖ്യപ്രഭാഷണം നടത്തി. സംരംഭകത്വം, തൊഴില്‍, വിദ്യാഭ്യാസം, മാനസികാരോഗ്യം, സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങളുടെ സഹായത്തോടെയുള്ള വിവിധതരം പരിശീലനങ്ങളാണ് ഈ സെന്‍ററില്‍ പ്രധാനമായും ഉണ്ടാവുക. വിവിധ ബിസിനസ് ആശയങ്ങളെ പ്രായോഗികവല്‍ക്കരിക്കാന്‍ ആവശ്യമായ ബിസിസ്‍സ് ഇന്‍ക്യൂബേഷന്‍ സെന്‍ററും ഈ പദ്ധതിയുടെ ഭാഗമാണ്.
നബാർഡ് മലപ്പുറം ഡി.ഡി.എം മുഹമ്മദ് റിയാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ കെ, ആനക്കയം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഉമ്മാട്ടു മൂസ, അബ്ദുൽ മജീദ് കെ.പി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള, ജില്ലാ സെക്രട്ടറി അബൂബക്കർ വളപുരം, ജമാഅത്തെ ഇസ്‌ലാമി മഞ്ചേരി ഏരിയ പ്രസിഡന്റ് സൈനുദ്ദീൻ, അൽബൈക്ക് ഗ്രൂപ്പ് ഇന്ത്യയുടെ സ്ഥാപകൻ മൊയ്തീൻകുട്ടി ഹാജി, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡോ വി.എം നിഷാദ്, ഫൗണ്ടേഷൻ മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ അബ്ദുറഹീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

