Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

മ​ത​നി​ര​പേ​ക്ഷ​ത​ക്കും വി​ക​സ​ന​ത്തി​നും ജ​നം വോ​ട്ട് ചെ​യ്യും -വി.​പി. അ​നി​ൽ

text_fields
bookmark_border
മ​ത​നി​ര​പേ​ക്ഷ​ത​ക്കും വി​ക​സ​ന​ത്തി​നും ജ​നം വോ​ട്ട് ചെ​യ്യും -വി.​പി. അ​നി​ൽ
cancel

മ​ല​പ്പു​റം: പ​ത്ത് വ​ർ​ഷ​മാ​യി എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ, സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മാ​ണ് കേ​ര​ള​ത്തി​ലു​ട​നീ​ളം ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി വി.​പി. അ​നി​ൽ. 2021ൽ ​വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റി​യ സ​ർ​ക്കാ​ർ വി​ക​സ​ന രം​ഗ​ത്ത് കൊ​ണ്ടു​വ​ന്ന മാ​റ്റം എ​ൽ.​ഡി.​എ​ഫി​ന്റെ സ്വീ​കാ​ര്യ​ത നേ​ര​ത്തെ​യു​ള്ള​തി​നേ​ക്കാ​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് തീ​ർ​ച്ച​യാ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് വി.​പി. അ​നി​ൽ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ത​ദ്ദേ​ശ​ത്തി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണം?

നി​ര​വ​ധി​യാ​യ കു​പ്ര​ച​ര​ണ​ങ്ങ​ൾ ആ ​സ​ന്ദ​ർ​ഭ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​സ്.​ഐ.​ആ​ർ ന​ട​പ്പാ​ക്കി​യ​ത് പി​ണ​റാ​യി ആ​ണെ​ന്ന​നി​ല​യി​ലാ​യി​രു​ന്നു കു​പ്ര​ചാ​ര​ണം. എ​ങ്ങ​നെ​യെ​ങ്കി​ലും അ​ധി​കാ​ര​ത്തി​ലേ​റ​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി ത​ങ്ങ​ൾ ഇ​തു​വ​രെ ആ​ശ​യ​പ​ര​മാ​യി ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്ന, ആ​ർ.​എ​സ്.​എ​സി​നെ​പോ​ലെ​ത​ന്നെ മ​ത​രാ​ഷ്ട്ര​വാ​ദം ഉ​യ​ർ​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന ശ​ക്തി​ക​ളു​മാ​യി യു.​ഡി.​എ​ഫ് പ​ര​സ്യ​ധാ​ര​ണ​യു​ണ്ടാ​ക്കി. ആ ​കൂ​ട്ടു​കെ​ട്ടി​ന്റെ​കൂ​ടി ഫ​ല​മാ​യു​ള്ള താ​ൽ​കാ​ലി​ക വി​ജ​യ​മാ​യി​രു​ന്നു ത​ദേ​ശ​ത്തി​ൽ സം​ഭ​വി​ച്ച​ത്.

ജി​ല്ല​യി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ?

ജി​ല്ല​ക്ക​ക​ത്ത് ഏ​റ്റ​വും ഉ​ചി​ത​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ഇ​ട​തു​പ​ക്ഷം ക​ണ്ടെ​ത്തി​യ​ത്. എ​ല്ലാ​വ​രും ത​ന്നെ മി​ക​വാ​ർ​ന്ന രൂ​പ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ല്ല വി​ജ​യം എ​ൽ.​ഡി.​എ​ഫി​ന് ഉ​ണ്ടാ​കും.

മ​ങ്ക​ട​യി​ലെ പ​രീ​ക്ഷ​ണം ഫ​ലം​കാ​ണു​മോ?

എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​കൊ​ണ്ടാ​ണ് മ​ങ്ക​ട​യി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മ​ഞ്ഞ​ളാം​കു​ഴി അ​ലി​ക്ക് ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നി​ന്ന​പ്പോ​ൾ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ കാ​ര്യ​ങ്ങ​ൾ​പോ​ലും പി​ന്നീ​ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഗ​താ​ഗ​ത മേ​ഖ​ല​യി​ല​ട​ക്കം വി​ക​സ​ന മു​ര​ടി​പ്പ് പ്ര​ക​ട​മാ​ണ്. ലീ​ഗി​ലും യു.​ഡി.​എ​ഫി​ലും അ​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. അ​ത്ത​രം പ്ര​തി​​ഷേ​ധ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക എ​ന്ന ന​യ​മാ​ണ് എ​ൽ.​ഡി.​എ​ഫ് സ്വീ​ക​രി​ച്ച​ത്.

മ​​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ മ​ണ്ഡ​ലം മാ​റാ​ൻ തീ​രു​മാ​നി​ച്ച​ത് തേ​റ്റാ​യ തീ​രു​മാ​ന​മാ​യി​ല്ലേ?

അ​ത് മ​ണ്ഡ​ല​ത്തി​ൽ ദോ​ഷം ചെ​യ്യി​ല്ല. കാ​ര​ണം, താ​നൂ​രി​ൽ, ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​കാ​ല​ത്ത് ​കോ​ടി​ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് മ​ന്ത്രി അ​ബ്ദു​റ​ഹി​മാ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ആ ​കാ​ര്യ​ങ്ങ​ളൊ​ക്കെ അ​വി​ടെ​യു​ണ്ട്. അ​ബ്ദു​റ​ഹി​മാ​ൻ തി​രൂ​രി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ ആ ​സീ​റ്റു​കൂ​ടി ഈ ​സ​ന്ദേ​ശം​വെ​ച്ചു​കൊ​ണ്ടു​ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​ർ​ത്തു​നി​ർ​ത്താ​ൻ പ​റ്റും. ആ ​മാ​റ്റം എ​ത​ർ​ഥ​ത്തി​ലും ന​ന്നാ​യി​ട്ടാ​ണ് ഇ​പ്പോ​ൾ വ​ന്നി​രി​ക്കു​ന്ന​ത്.

ത​വ​നൂ​രി​ലും പൊ​ന്നാ​നി​യി​ലും മ​ത്സ​രം ക​ടു​ത്ത​താ​ണോ?

അ​ങ്ങ​നെ ക​രു​തു​ന്നി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് എ​ല്ലാം അ​റി​യാം. ക​ഴി​ഞ്ഞ 15 വ​ർ​ഷം മു​ൻ​പു​ള്ള പൊ​ന്നാ​നി​യും ത​വ​നൂ​രൂം ആ​ണോ ഇ​പ്പോ​​ഴ​ത്തെ പൊ​ന്നാ​നി​യും ത​വ​നൂ​രൂം. എ​ൽ.​ഡി.​എ​ഫ് എം.​എ​ൽ.​എ​മാ​ർ വ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണ​ല്ലോ അ​വി​ടെ ഉ​ണ്ടാ​യ മാ​റ്റം.

ജി​ല്ല​യി​ൽ എ​ത്ര സീ​റ്റു​ക​ൾ എ​ൽ.​ഡി.​എ​ഫ് നേ​ടും​​?

ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ മ​ത​നി​ര​പേ​ക്ഷ ബ​ദ​ൽ രാ​ഷ്​​ട്രീ​യ​ത്തെ​യും വി​ക​സ​ന മു​ന്നേ​റ്റ​ത്തെ​യും കേ​ര​ള​ത്തി​ലെ ജ​നം തി​രി​ച്ച​റി​യു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ​നി​ന്നും വി​ത്യ​സ്ത​മാ​യ മി​ക​വാ​ർ​ന്ന വി​ജ​യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKerala Assembly Election 2026
News Summary - People will vote for secularism and development - V.P. Anil
Next Story