പെൻഷൻ വിവാദം: കോട്ടക്കൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്
text_fieldsകേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി കോട്ടക്കൽ നഗരസഭ ഓഫിസിലേക്ക്
നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കൽ: അനർഹരെ ഉൾപ്പെടുത്തി ക്ഷേമ പെൻഷൻ പദ്ധതി അട്ടിമറിക്കുന്ന കോട്ടക്കൽ നഗരസഭക്കെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ നഗരസഭ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അലവി അധ്യക്ഷത വഹിച്ചു.
ഇ. ജയൻ, കെ.പി. അജയൻ, എൻ.പി. സുർജിത്ത് എന്നിവർ സംസാരിച്ചു. കെ.യു. ഇക്ബാൽ, എൻ. ശോഭന, എസ്. സുജിത്ത്, കെ. മജ്നു, കെ.പി. ശങ്കരൻ, എം.കെ. ശ്രീധരൻ, എം.പി. സുശീല, കെ. വിനോദിനി, എൻ. പുഷ്പരാജൻ എന്നിവർ പങ്കെടുത്തു.
മുസ്തഫ പരവക്കൽ, ചീരങ്ങൻ ഷാഫി, യെശ്പാൽ വെള്ളാശേരി, അഫ്സൽ മങ്കാരതൊടി, പി. നാരായണൻ, സുബൈർ മുളഞ്ഞിപ്പുലാൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

