പയ്യനാട് സ്റ്റേഡിയം നവീകരണം: 90 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കും
text_fieldsപയ്യനാട് സ്റ്റേഡിയത്തിന്റെ മാസ്റ്റർ പ്ലാൻ
മഞ്ചേരി: പയ്യനാട് സ്റ്റേഡിയം നവീകരണത്തിന് 90 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അഡ്വ. എം. റഹ്മത്തുല്ല എം.എല്‍.എ. സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ സിന്തറ്റിക് ട്രാക്ക് ഒരുക്കും. സ്റ്റേഡിയത്തിന് സമീപത്തുള്ള കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിൽ നേതൃത്വത്തില്‍ പരിശീലനം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും.
ഗാലറി, പവലിയന്‍ നിര്‍മാണം, ബോയ്‌സ് -ഗേള്‍സ് ഹോസ്റ്റല്‍, സ്വിമ്മിങ് പൂള്‍, സ്‌പോര്‍ട്‌സ് പാര്‍ക്ക്, മാര്‍ഷല്‍ ആര്‍ട്‌സ് ആന്‍ഡ് ജിംനാസ്റ്റിക് സെന്റര്‍, ഔട്‌ഡോര്‍ കോര്‍ട്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം, മള്‍ട്ടി പര്‍പ്പസ് പ്രാക്ടീസ് ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക്, കോമ്പൗണ്ട് വാള്‍, ഇന്റേണല്‍ ഡ്രൈനേജ്, സബ്‌സ്റ്റേഷന്‍, ട്രീറ്റ്‌മെന്റ് പ്ലാന്റ്, വൈദ്യുതീകരണം, ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്ക്, ലാന്‍ഡ് സ്‌കേപ്പിംഗ്, സ്‌പോര്‍ട്സ് എക്യുപ്‌മെന്റ്‌സ്, ഇന്റീരിയര്‍, ഫര്‍ണിച്ചര്‍, റൈഫ്ള്‍ ഷൂട്ടിങ് റേഞ്ച് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 90 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.
ജില്ല കലക്ടര്‍ ഡോ. വിനയ് ഗോയല്‍, വാർഡ് കൗൺസിലർ സുലൈഖ ജലീൽ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ റഷീദ് ബാബു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി എ. ശ്രീകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അര്‍ജുന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.വി അന്‍വര്‍, എം.പി.എ ലിയാഖത്തലി, സ്‌പോര്‍ട്‌സ് ഓഫിസര്‍ മുരുക രാജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

