Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPattikkadchevron_rightമാ​റു​മോ ...

മാ​റു​മോ പു​ലി​ഭീ​തി?

text_fields
bookmark_border
മാ​റു​മോ   പു​ലി​ഭീ​തി?
cancel
camera_alt

 മു​ള്ള്യ​കു​ർ​ശ്ശി​യി​ൽ വ​നം​കു​പ്പ്

സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ

അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു

പ​ട്ടി​ക്കാ​ട്: പു​ലി ഭീ​തി നി​ല​നി​ല്‍ക്കു​ന്ന കീ​ഴാ​റ്റൂ​ര്‍ മു​ള്ള്യാ​കു​ര്‍ശി മേ​ല്‍മു​റി​യി​ല്‍ വ​നം​കു​പ്പ് സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി സ്ഥാ​പി​ച്ച കാ​മ​റ ഞാ​യ​റാ​ഴ്ച​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച​ത്. ആ​ടി​ന്റെ ജ​ഡം വ​ലി​ച്ച് നീ​ക്കു​ന്ന ഒ​രു ജീ​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കാ​ട്ടു​പൂ​ച്ച​യോ​ട് സാ​മ്യ​മു​ള്ള ഈ ​ജീ​വി പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കാ​മ​റ മു​ക​ള്‍ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച​തി​നാ​ല്‍ ദൃ​ശ്യം വ്യ​ക്ത​മ​ല്ല.

നി​ല​വി​ല്‍ വെ​ച്ച​തി​നേ​ക്കാ​ള്‍ താ​ഴ്ത്തി​വെ​ച്ചാ​ണ് വ​ന​പാ​ല​ക​ള്‍ മ​ട​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്ത് കെ​ണി​സ്ഥാ​പി​ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച നി​ല​മ്പൂ​ര്‍ സൗ​ത്ത് ഡി.​എ​ഫ്.​ഒ​ക്ക് ശു​പാ​ര്‍ശ ന​ല്‍കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഇ​തി​നി​ടെ കെ​ണി​വെ​ക്കാ​ന്‍ വൈ​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​വു​ന്നു​ണ്ട്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഉ​ട​മ​യു​ടെ ക​ണ്‍മു​ന്നി​ല്‍ നി​ന്നും ആ​ടി​നെ പു​ലി ക​ടി​ച്ചു കൊ​ണ്ടു​പോ​യ​തോ​ടെ​യാ​ണ് ഒ​രി​ട​വേ​ള​ക്ക് ശേ​ഷം പ്ര​ദേ​ശം വീ​ണ്ടും പു​ലി ഭീ​തി​യി​ലാ​യ​ത്. മാ​ട്ടു​മ്മ​ത്തൊ​ടി ഹം​സ​യു​ടെ ആ​ടി​നെ​യാ​ണ് പു​ലി കൊ​ണ്ടു​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmenttigerspattikkad
News Summary - tigers in pattikkad
Next Story