ആയിരങ്ങൾ ഒത്തുകൂടി; ഹൈദരലി തങ്ങളെ ഫൈസാബാദിൽ അനുസ്മരിച്ചു
text_fieldsപട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയയിൽ നടന്ന ഹൈദരലി തങ്ങൾ അനുസ്മരണ സംഗമം സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട്: മുസ്ലിം കേരളത്തിെൻറ ആത്മീയ നായകനും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രസിഡന്‍റുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചും പരലോക വിജയത്തിന് വേണ്ടി പ്രാർഥിച്ചും ഫൈസാബാദില്‍ ആയിരങ്ങള്‍ ഒത്തുകൂടി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുസ്മരണ സംഗമം ഉദ്ഘാനം ചെയ്തു.
നിലപാടുകളില്‍ ഉറച്ചുനിന്ന് ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്നും സമുദായത്തിനും ജാമിഅ നൂരിയ്യക്കും നികത്താനാകാത്ത നഷ്ടമാണ് വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, പി. അബ്ദുൽ ഹമീദ് എം.എല്‍.എ, കെ.കെ.എസ്. തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, കബീര്‍ ബാഖവി കൊല്ലം, കെ. ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, തൃക്കടേരി മുഹമ്മദലി ഹാജി, സി.എച്ച്. ത്വയ്യിബ് ഫൈസി, ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂര്‍, ഹാശിറലി ശിഹാബ് തങ്ങള്‍, നിയാസലി തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, സലീം എടക്കര സംസാരിച്ചു. മൗലിദ് പാരായണത്തിന് അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, ഒ.എം.എസ്. തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ ഫൈസി അല്‍ ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ തുടങ്ങിയവർ നേതൃത്വം നൽകി.