പുലി വീണ്ടും വന്നു; കെണിയുടെ മുന്നിൽ വിശ്രമിച്ച് പുലി ദൃശ്യം കാമറയിൽ
text_fieldsകാമറയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം
പട്ടിക്കാട്: ഇടവേളക്ക് ശേഷം മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി. സ്ഥിരം സാന്നിധ്യമുള്ള മണ്ണാർമല മാട് റോഡ് ഭാഗത്താണ് ശനിയാഴ്ച വൈകീട്ട് 7.19ന് പുള്ളിപ്പുലി വീണ്ടും സി.സി.ടി.വി കാമറക്ക് മുന്നിലെത്തിയത്. നാട്ടുകാർ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. കാമറക്ക് സമീപമായാണ് ആടിനെ ഇരയാക്കി വെച്ച് കെണി സ്ഥാപിച്ചിരിക്കുന്നത്.
മലമുകളിൽ നിന്ന് ഇറങ്ങി വന്ന് കെണിയുടെ മുന്നിൽ ഒരു മിനിറ്റോളം കിടന്നു വിശ്രമിച്ച് കെണിയുടെ സമീപത്തു കൂടി താഴെ ഭാഗത്തേക്ക് ഇറങ്ങി പോകുകയായിരുന്നു. പിന്നീട്, റോഡ് മുറിച്ചു കടക്കുന്നതിനിടെ യാത്രക്കാർ കണ്ടതായി പറയുന്നുണ്ട്. വാഹനത്തിരക്കുള്ള സമയത്താണ് പുലി റോഡ് മുറിച്ചു കടന്നത്. മണ്ണാർമലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കെണിയിൽ കുടുങ്ങാത്ത പുലിയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

