Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ബേ​ബി​

പട്ടിക്കാട്: ഭാര്യയെ തലക്ക് വെട്ടി പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണാറ മണ്ടൻചിറ ഇടപ്പാറ വീട്ടിൽ 76കാരനായ ഇ.വി. ബേബിയെയാണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഭാര്യ എൽസിയെ (72) ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അടുക്കളയിൽ പത്രം വായിച്ചുകൊണ്ടിരുന്ന എൽസിയെ പിറകിലൂടെയെത്തിയ ബേബി ഒരു പ്രകോപനവും കൂടാതെ കൈകോടാലി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു.

വെട്ടേറ്റ് പുറത്തേക്ക് ഓടിയ എൽസിയെ പിന്തുടർന്ന ബേബിയെ സമീപവാസികൾ തടഞ്ഞ് നിർത്താൻ ശ്രമിച്ചെങ്കിലും പ്രതി റോഡിൽ വെച്ച് വീണ്ടും എൽസിയുടെ തലയിൽ വെട്ടുകയായിരുന്നു. ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. തലയിൽ 12ഓളം സ്റ്റിച്ചുകളാണുള്ളത്.

എൽസി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി എൽസിയുടെ മൊഴിയെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൈക്കോടാലി, വെട്ടുകത്തി, പുല്ല്‌വെട്ടി തുടങ്ങിയ ആയുധങ്ങൾ പ്രതിയുടെ കൈയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.

സ്ഥിരം മദ്യപാനിയായ പ്രതി കൃത്യം നടത്തുന്ന സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പീച്ചി എസ്‌.ഐമാരായ എ.ഒ. ഷാജി, പി.കെ. ഹരി, സി.പി.ഒ അയ്യപ്പദാസ്, മിനേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The husband who tried to kill his wife was arrested
Next Story