നെന്മിനി എസ്റ്റേറ്റിലെ പാറ പൊട്ടിക്കൽ; പരാതിയുമായി പ്രദേശവാസികൾ
text_fieldsനെമ്മിനി എസ്റ്റേറ്റിലെ പാറ പൊട്ടിക്കലിൽ ഉതിർന്നു
വന്ന പാറക്കല്ല് മരത്തിൽ തട്ടിനിൽക്കുന്നു
പട്ടിക്കാട്: നെന്മിനി എസ്റ്റേറ്റിലെ അപകടകരമായ പാറ പൊട്ടിക്കലിനെതിരെ പരാതിയുമായി പ്രദേശവാസികൾ. സ്വകാര്യ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ റോഡ് നവീകരണ ഭാഗമായാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു ഉപയോഗിച്ച് പാറ പൊട്ടിക്കുന്നത്. എസ്റ്റേറ്റിനുതാഴെ താമസിക്കുന്ന പാറമ്മൽ സഫീറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്ക് കരിങ്കൽ കഷ്ണം വീണ് കേടുപാടുപറ്റി. വാളക്കാടൻ നസീർ, ആനേങ്ങാടൻ അസീസ് എന്നിവരുടെ വീടിന് മുകളിലേക്കും കരിങ്കൽ കഷ്ണങ്ങൾ വീണു. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.