ഫാറൂഖ് ശാന്തപുരം അനുസ്മരണം
text_fieldsവെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഫാറൂഖ് ശാന്തപുരം അനുസ്മരണം ദേശീയ സെക്രട്ടറി
ഇ.സി. ആയിശ ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട്: ജാതി-മത-കക്ഷി രാഷ്ട്രീയത്തിനതീതമായി നിസ്വാർഥ സേവനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടംപിടിച്ച വ്യക്തിയായിരുന്നു ഫാറൂഖ് ശാന്തപുരമെന്ന് അദ്ദേഹം വിടവാങ്ങിയിട്ട് ഒരുവർഷം പൂർത്തിയായ ഡിസംബർ 13ന് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അനുസ്മരണ സംഗമം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിശ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എ. അത്വീഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് അഷ്റഫ് അലി കട്ടുപ്പാറ, വാർഡ് അംഗങ്ങളായ പി.കെ. അബ്ദുസ്സലാം, നൂർജഹാൻ മൂച്ചിക്കൽ, ഫാറൂഖ് സ്മരണിക എഡിറ്റർ ഷമീം ചൂനൂർ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് പി. ഫാത്തിമ, പി.സി. സുന്ദരൻ, കെ.പി. യൂസുഫ്, എ.പി. റിയാസ്, പി. ഹരീഷ് ബാബു, ജുനൈദ് (കെ.എസ്.ടി.എം), ഉമർ ഫാറൂഖ് (മാനവ് മൈ ഗ്രാൻറ് വെൽഫെയർ ഫൗണ്ടേഷൻ), എ.കെ. യൂസുഫ്, അസ്ലം കല്ലടി (എഫ്.ഐ.ടി.യു), ഫഹീം ഇർഫാൻ (ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡൻറ്), എം.ടി. ആസിഫ് (എസ്.ഐ.ഒ) എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി ശുക്കൂർ സ്വാഗതവും ടി. അമീൻ നന്ദിയും പറഞ്ഞു.