അയ്യപ്പസ്വാമിമാർക്ക് മദ്റസ വിശ്രമ കേന്ദ്രമായി
text_fieldsപട്ടിക്കാട് ഇസ്സത്തുൽ ഇസ്ലാം മദ്റസയിൽ സ്വാമിമാർക്ക്
വിശ്രമ സൗകര്യമൊരുക്കിയപ്പോൾ
പട്ടിക്കാട്: ശബരിമല തീർഥടകരായ അയ്യപ്പ സ്വാമിമാർക്ക് മദ്റസ വിശ്രമകേന്ദ്രമായി. മണ്ണാർമല ജങ്ഷനിലെ പട്ടിക്കാട് ഇസ്സത്തുൽ ഇസ്ലാം മദ്റസയിലാണ് സ്വാമിമാർക്ക് സൗകര്യമൊരുക്കിയത്.
കർണാടകയിൽനിന്നുള്ള പത്തോളം സ്വാമിമാർക്കാണ് മദ്റസയിലെ പൂർവവിദ്യാർഥികളും മറ്റും ചേർന്ന് വിശ്രമകേന്ദ്രം സജ്ജമാക്കിയത്. ശനിയാഴ്ച 12 ഓടെയെത്തിയ സംഘത്തിന് ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ഒരുക്കി. കൂടാതെ ഭക്ഷണസമയത്ത് കൂടെയുണ്ടായിരുന്ന പൂർവ വിദ്യാർഥികൾക്കും മറ്റ് ആളുകൾക്കും സ്വാമിമാർ ഭക്ഷണവും പായസവും നൽകി. ഒരു മണിക്കൂർ മദ്റസയിൽ വിശ്രമിച്ച ശേഷമാണ് സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. വിശ്രമകേന്ദ്രം സജ്ജമാക്കിയതിന് അയ്യപ്പ സ്വാമിമാർ നന്ദിയറിയിച്ചു.

