Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPattikkadchevron_right...

മു​ള്ള്യാ​കു​ർ​ശ്ശി​യി​ൽ പു​ലി​ഭീ​തി; ഉ​ട​മ​യു​ടെ ക​ൺ​മു​ന്നി​ൽ​നി​ന്ന്​ ആ​ടി​നെ കൊ​ണ്ടു​പോ​യി

text_fields
bookmark_border
leopard
cancel

പ​ട്ടി​ക്കാ​ട്​: മു​ള്ള്യാ​കു​ർ​ശ്ശി​യി​ൽ വീ​ണ്ടും പു​ലി​ഭീ​തി. ആ​ടു​ക​ളെ മേ​ക്കു​ന്ന​തി​നി​ടെ ക​ൺ​മു​ന്നി​ൽ​നി​ന്ന്​ ആ​ടി​നെ പു​ലി ക​ടി​ച്ചു​കൊ​ണ്ടു​പോ​യ​താ​യി ഉ​ട​മ. മു​ള്ള്യാ​കു​ർ​ശ്ശി മേ​ൽ​മു​റി​യി​ലെ റ​ബ​ർ​തോ​ട്ട​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ്​ സം​ഭ​വം. മാ​ട്ടു​മ്മ​തൊ​ടി ഹം​സ​യു​ടെ ആ​ടി​നെ​യാ​ണ്​ കൊ​ണ്ടു​പോ​യ​ത്.

റ​ബ​ർ​തോ​ട്ട​ത്തി​ന​ടു​ത്തു​ള്ള പൊ​ന്ത​യി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​വ​ന്ന പു​ലി ആ​ടി​നെ ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഹം​സ പ​റ​ഞ്ഞു. 30 മീ​റ്റ​ർ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഹം​സ ബ​ഹ​ളം വെ​ച്ചെ​ങ്കി​ലും പു​ലി മ​ല​മു​ക​ളി​ലേ​ക്ക്​ ക​യ​റി​പ്പോ​യി. ര​ണ്ട്​ ദി​വ​സം​മു​മ്പ്​ മാ​ട്ടു​മ്മ​തൊ​ടി ഉ​മൈ​റി​ന്‍റെ ആ​ടി​നെ​യും ഇ​വി​ടെ​ കാ​ണാ​താ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ഭീ​തി​യ​ക​റ്റാ​ൻ വ​നം വ​കു​പ്പ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​​മെ​ന്ന്​ വാ​ർ​ഡ്​ അം​ഗം പി.​കെ. സ​ലാം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttackLeopard MenaceMalappuram News
News Summary - leopard threat in Mullyakurssi- The goat was taken away from the sight of its owner
Next Story