കാദറലി അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്: എ.വൈ.സി ഉച്ചാരക്കടവിന് കിരീടം
text_fieldsകാദറലി ക്ലബ് പട്ടിക്കാട്ട് നടത്തിയ സെവൻസ് ടൂർണമെന്റ് ഫൈനലിൽ സബാൻ കോട്ടക്കലും എ.വൈ.സി ഉച്ചാരക്കടവും തമ്മിലെ
മത്സരം കാണാനെത്തിയവർ
പട്ടിക്കാട്: ഗവ. സ്കൂൾ മൈതാനിയിൽ നടന്ന 50ാമത് കാദറലി അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കലാശപ്പോരാട്ടത്തിൽ എ.വൈ.സി ഉച്ചാരക്കടവ്, മറുപടിയില്ലാത്ത രണ്ട് ഗോളിന് സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തി ജേതാക്കളായി. അൽ മദീന ചെർപ്പുളശ്ശേരിയെ മിന്നുന്ന ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഉച്ചാരക്കടവ് ഫൈനലിൽ പ്രവേശിച്ചിരുന്നത്.
വിജയികൾക്കുള്ള സമ്മാനദാനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ വിതരണം ചെയ്തു. മികച്ച കളിക്കാരനായി ഉച്ചാരക്കടവിന്റെ മണിയും മികച്ച ഗോൾകീപ്പറായി ഉച്ചാരക്കടവിന്റെ തന്നെ നിഹാലും തെരഞ്ഞെടുക്കപ്പെട്ടു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി ഡോ. നിലാർ മുഹമ്മദ്, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ എന്നിവർ പങ്കെടുത്തു. പച്ചീരി ഫാറൂഖ് സ്വാഗതവും കുറ്റീരി മാനുപ്പ നന്ദിയും പറഞ്ഞു.