Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPattikkadchevron_rightജാ​മി​അ നൂ​രി​യ്യ...

ജാ​മി​അ നൂ​രി​യ്യ സ​ന​ദ് ദാ​ന സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border
ജാ​മി​അ നൂ​രി​യ്യ സ​ന​ദ് ദാ​ന സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന്
cancel

പ​ട്ടി​ക്കാ​ട്: ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ ന​ട​ന്നു​വ​രു​ന്ന പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ 61ാം വാ​ര്‍ഷി​ക, 59ാം സ​ന​ദ് ദാ​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ള്‍ ന​ഗ​രി​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന സ​ദ​സ്സി​ല്‍ 572 യു​വ പ​ണ്ഡി​ത​ര്‍ സ​ന​ദ് സ്വീ​ക​രി​ക്കും. 8819 ഫൈ​സി​മാ​രാ​ണ് ഇ​തി​ന​കം ജാ​മി​അ​യി​ല്‍നി​ന്ന് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

മാ​ണി​യൂ​ര്‍ അ​ഹ്‌​മ​ദ് മു​സ്‍ലി​യാ​ര്‍ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മാ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സു​ന്നി യു​വ​ജ​ന​സം​ഘം (എ​സ്.​വൈ.​എ​സ്), എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് നേ​തൃ​നി​ര​യി​ലു​ള്ള യു​വ പ​ണ്ഡി​ത​രി​ൽ ചി​ല​രെ വാ​ർ​ഷി​ക, സ​ന​ദ് ദാ​ന സ​മ്മേ​ള​ന​ത്തി​ലെ പൊ​തു രി​പാ​ടി​ക​ളി​ൽ​നി​ന്ന് മാ​റ്റി നി​ർ​ത്തി​യ​ത് സം​ബ​ന്ധി​ച്ച് സ​മ​സ്ത​യി​ലും ലീ​ഗി​ലും ച​ർ​ച്ച​യും വി​വാ​ദ​വും ഉ​ണ്ടാ​യി​രു​ന്നു. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ​കൂ​ടി​യാ​യ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ മു​ഖ്യ ഭാ​ര​വാ​ഹി​ത്വ​ത്തി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് ജാ​മി​അ നൂ​രി​യ്യ.

വി​വാ​ദ​ത്തി​ൽ ഇ​തു​വ​രെ സ​മ​സ്ത​യോ ലീ​ഗോ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. സ​മാ​പ​ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​ര​ണ​മു​ണ്ടാ​വു​മോ എ​ന്നും കാ​ത്തി​രി​ക്കു​ന്ന​വ​രു​ണ്ട്. സ​ന​ദ് ദാ​ന പൊ​തു സ​മ്മേ​ള​നം ശൈ​ഖ് അ​ഹ്‌​മ​ദ് ജാ​സിം അ​ബ്ദു​ല്‍ വാ​ഹി​ദ് ഖ​റാ​ത്ത​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സ​ന​ദ് ദാ​നം നി​ര്‍വ​ഹി​ക്കും. സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജാ​മി​അ നൂ​രി​യ്യ പ്രി​ൻ​സി​പ്പ​ലു​മാ​യ പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍ സ​ന​ദ് ദാ​ന പ്ര​സം​ഗം ന​ട​ത്തും. ശൈ​ഖ് സ​ഈ​ദ് മ​ഹ്ഫൂ​ള് ബി​ന്‍ സ​ഈ​ദ്, ശൈ​ഖ് ജാ​ബി​ര്‍ ബി​ന്‍ ഹ​സ​ന്‍ അ​ല്‍ ബി​ശ് രി, ​ഡോ. അ​ബ്ദു​റ​ഹീം ഈ​ദി, ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ ബ​ഖീ​ത് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.

ജാ​മി​അ നൂ​രി​യ്യ മ​സ്ജി​ദി​ലെ സോ​ളാ​ര്‍ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ സ​മ​ര്‍പ്പ​ണം മു​ഹ​മ്മ​ദ​ലി ഹാ​ജി തൃ​ക്ക​ടേ​രി​യും അ​തി​ഥി​ക​ള്‍ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ര്‍പ്പ​ണം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും നി​ര്‍വ​ഹി​ക്കും. അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത ട്ര​ഷ​റ​ര്‍ കൊ​യ്യോ​ട് ഉ​മ​ര്‍ മു​സ്ലി​യാ​ര്‍, എം.​ടി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ര്‍, അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ക്കും.

ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം

മേ​ലാ​റ്റൂ​ർ: പ​ട്ടി​ക്കാ​ട് ജാ​മി​യ്യ നൂ​രി​യ്യ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലു മു​ത​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി മേ​ലാ​റ്റൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു.

പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മേ​ലാ​റ്റൂ​ർ-​കാ​ര്യ​വ​ട്ടം-​മാ​ട് റോ​ഡു വ​ഴി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് പോ​ക​ണം. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്ന് പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള​വ അ​ങ്ങാ​ടി​പ്പു​റം-​ഓ​രോ​ടം​പാ​ലം-​വ​ല​മ്പൂ​ർ-​പ​ട്ടി​ക്കാ​ട് വ​ഴി​യും അ​ല​ന​ല്ലൂ​രി​ൽ​നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് പോ​കു​ന്ന​വ കാ​ര്യ​വ​ട്ടം-​മാ​ട് റോ​ഡ് വ​ഴി​യും പോ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamia Nooriya ArabiaPattikkad
News Summary - Jamia Nooriya Arabia Pattikkad
Next Story