പട്ടർനടക്കാവ് ടൗൺ കമ്മിറ്റിയംഗങ്ങൾ കോൺഗ്രസിൽനിന്ന് രാജിവെക്കുന്നു
text_fieldsപട്ടർനടക്കാവ്: പ്രതിപക്ഷധർമം പോലും നിർവഹിക്കാനോ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലടക്കം പിന്തുണച്ച ജനതയോട് നീതി പുലർത്താനോ മതേതരത്വ നിലപാടിലുറച്ചുനിൽക്കാനോ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിെൻറ നടപടികളിലും സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ടുള്ള ജില്ല നേതൃത്വത്തിെൻറ പ്രവർത്തനങ്ങളിലും പ്രതിഷേധിച്ച് പാർട്ടി വിടുന്നെന്ന് പട്ടർനടക്കാവ് ടൗൺ കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉപജാപക സംഘത്തിനു കീഴടങ്ങി അത്തരക്കാരെ താക്കോൽ സ്ഥാനങ്ങളിൽ അവരോധിക്കുകയാണ് ജില്ല നേതൃത്വമെന്നും ഇവർ ആരോപിച്ചു.
പ്രസിഡൻറ് തുറക്കൽ ഷാജിമോെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ്കുട്ടി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.ടി. മുഹമ്മദ്, കെ. ഷറഫുദ്ദീൻ, ടി.കെ. ഷബീർ, കെ.വി. ശ്രീനി, വാർഡ് പ്രസിഡൻറ് പി.വി. മമ്മു, ബൂത്ത് പ്രസിഡൻറുമാരായ കളപ്പാട്ടിൽ അബൂബക്കർ, കളത്തിങ്ങൽ വിനോദ്, ചാലമ്പാട്ട് ഹംസ, മുളക്കൽ നിയാസ്ബാബു, എം.കെ. ഷാഫി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

