സസ്യങ്ങളുടെ ആരോഗ്യം അറിയാൻ ഇനി ഉപകരണം; ബൊട്ടാണിക് ഹാർവെസ്റ്റിങ് ഡിവൈസിന് പേറ്റന്റ്
text_fieldsബൊട്ടാണിക് ഹാർവെസ്റ്റിങ് ഡിവൈസ്
തേഞ്ഞിപ്പലം: സസ്യങ്ങളുടെ ആരോഗ്യം തിരിച്ചറിയാൻ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച് കേരളത്തിലെ ഗവേഷകർ. നാല് ഗവേഷകർ ചേർന്ന് വികസിപ്പിച്ചെടുത്ത ബൊട്ടാണിക് ഹാർവെസ്റ്റിങ് ഡിവൈസിന് പേറ്റന്റ് ലഭിച്ചു. സസ്യങ്ങളിലെ ഊർജ നിരീക്ഷണ ഉപകരണത്തിന് പേറ്റന്റ് നേടാനായത്. ബൊട്ടാണിക് എനർജി ഹാർവെസ്റ്റിങ് ഡിവൈസാണ് ഇന്ത്യൻ പേറ്റന്റ് ഓഫിസ് ജേർണലിൽ ഇടം പിടിച്ചത്.
തൃശൂർ സെന്റ് മേരീസ് കോളജ് മരിയൻ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ചിലെ ഡോ. കായിൻ വടക്കൻ, ഡോ. മീന കെ. ചെറുവത്തൂർ, ബ്ലെസി സന്തോഷ്, കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ബയോടെക്നോളജി വിഭാഗം മേധാവി ഡോ. കെ മഷ്ഹൂർ എന്നിവരാണ് ഉപകരണം വികസിപ്പിച്ചത്. ഇലകളിൽ ഘടിപ്പിക്കുന്ന സെൻസർ ചെടിയുടെ ഊർജ ചലനാത്മകതയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും കുറിച്ച് വിവരം നൽകും. ഇതനുസരിച്ച് ചെടിയെ പരിപാലിക്കാം. ഉപകരണം കാർഷിക ഉൽപാദന ക്ഷമത മെച്ചപ്പെടുത്താനും മറ്റും സഹായകരമാകുമെന്നാണ് പ്രതീക്ഷ. വിവിധ പരിസ്ഥിതി സാഹചര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകാൻ പറ്റുന്ന രീതിയിലാണ് രൂപകൽപന. ഇതിനകം ചില ബയോടെക്നോളജി വ്യവസായങ്ങൾ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ തയാറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

