കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിദേശത്ത് നിന്നെത്തിയ യാത്രക്കാരെൻറ ബാഗിൽനിന്ന് ഒരുലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷണം പോയ സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കരിപ്പൂർ പൊലീസാണ് വിമാനത്താവളത്തിലെ ആഗമന ഹാളിലെ ദൃശ്യങ്ങൾ പരിശോധിച്ചത്.
വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കഴിഞ്ഞദിവസം റിയാദിൽനിന്നെത്തിയ അരീക്കോട് ചെമ്രക്കാട്ടൂർ വെള്ളേരി സ്വദേശി മുഹമ്മദ് നസീലിെൻറ മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. ബാഗിലുണ്ടായിരുന്ന ലക്ഷത്തോളം രൂപ വിലയുള്ള ഐഫോണാണ് നഷ്ടമായത്.
കരിപ്പൂർ പൊലീസിനും വിമാനത്താവള ടെർമിനൽ മാനേജർക്കും പരാതി നൽകിയിരുന്നു. ബാഗേജ് പരിശോധന കഴിഞ്ഞ് ലഭിക്കുമ്പോൾ തുറന്ന നിലയിലായിരുന്നു. ബാഗിന് തൊട്ടു പിന്നാലെ കൺവേയർ ബെൽറ്റ് വഴി ഐഫോണിെൻറ ബോക്സും എത്തി. ഇതും പൊട്ടിച്ച നിലയിലായിരുന്നു. അതിൽ ഫോൺ ഇല്ലായിരുന്നു. ബോക്സിലെ മറ്റ് സാധനങ്ങളെല്ലാം ഉണ്ടായിരുന്നു.