വിമാനയാത്രികനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവം; മുഖ്യ സൂത്രധാരൻ പിടിയിൽ
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് ഹൈവേയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഒമ്പതംഗ കവർച്ചസംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ.
വയനാട് കല്ലൂർകുന്ന് പലിശക്കോട്ട് ജിതിൻ ഘോഷിനെയാണ് (32) കൊണ്ടോട്ടി സി.ഐ കെ.എം. ബിജുവിെൻറ നേതൃത്വത്തിൽ പിടികൂടിയത്. മറ്റൊരു തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിടാൻ വിമാനത്താവള പരിസരത്ത് എത്തിയപ്പോൾ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു.
ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം. പുലർച്ച 4.30ന് കരിപ്പൂരിൽ വിമാനമിറങ്ങിയ പരാതിക്കാരൻ മറ്റൊരു യാത്രക്കാരനെയും കൂട്ടി ഓട്ടോയിൽ ഫറോക്ക് െറയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യവെ കൊട്ടപ്പുറത്തിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടുപോയത്. ബൈക്കിലും കാറിലുമെത്തിയ സംഘം ഓട്ടോ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുളകുസ്പ്രേ പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന എ.ടി.എം കാർഡ് ഉപയോഗിച്ച് 30,000 രൂപയും വിദേശ കറൻസികളും സംഘം കൈക്കലാക്കി. തുടർന്ന് കടലുണ്ടി പാലത്തിനുസമീപം കൊണ്ടുപോയി മർദിച്ച്, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയശേഷം തേഞ്ഞിപ്പലം ഹൈവേയിൽ ഉപേക്ഷിക്കുകയായിരുന്നു.
കേസിൽ പരപ്പനങ്ങാടി സ്വദേശികളായ മുസ്ലിയാർ വീട്ടിൽ റഷീദ്, ഇസ്ഹാഖ്, കോയാെൻറ പുരക്കൽ ഇസ്മയിൽ, യൂസഫിെൻറ പുരക്കൽ അറാഫത്ത്, കോഴിക്കോട് സ്വദേശികളായ നിജിൽ രാജ്, ഹയനേഷ്, ഹരിശങ്കർ, സുദർശൻ എന്നിവരെ പിടികൂടിയിരുന്നു. ജിതിനെ ചോദ്യം ചെയ്തതിൽനിന്ന് കൂട്ടുപ്രതികളായ കാസർകോട്, മംഗലാപുരം ഭാഗത്തുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.
ഇവർക്കായി അന്വേഷണം ഊർജിതമാക്കി. കൊണ്ടോട്ടി സി.ഐ ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അേന്വഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്കു പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

