പുലർച്ചെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി നാട്ടുകാർ
text_fieldsഅങ്ങാടിപ്പുറം പരിയാപുരത്ത് ചരക്കുലോറി മറിഞ്ഞുണ്ടായ അപകടസ്ഥലം പെരിന്തൽമണ്ണ
ഫാസ്റ്റ്ട്രാക്ക് സ്പെഷൽ ജഡ്ജി എസ്. സൂരജിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
അങ്ങാടിപ്പുറം: ചീരട്ടാമല-പരിയാപുരം റോഡിൽ പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിക്കു സമീപമുള്ള കൊടുംവളവിൽ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞി ന്റെ ശബ്ദം കേട്ട് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി നാട്ടുകാർ. വെള്ളിയാഴ്ച പുലർച്ച നാലിനായിരുന്നു അപകടം. ഈ ഭാഗത്ത് ഇതിനകം 13 അപകടങ്ങൾ നടന്നതായി പരിസരവാസികൾ പറഞ്ഞു. ലോറിയിലുണ്ടായിരുന്ന ഒരാൾക്ക് സാരമായ പരിക്കേറ്റു. ഡ്രൈവർ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലത്തുനിന്നും ടാർപോളിൻ ലോഡുമായി മഞ്ചേരിയിലേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണംവിട്ട് 20 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരായ സാബു കാലായിൽ, സിബി ഓവേലിൽ, ബിജു കൊല്ലറേട്ടുമറ്റത്തിൽ, കുര്യൻ കണിവേലിൽ, എം.ടി. കുര്യാക്കോസ്, ജോയി മുണ്ടുചിറ, മനീഷ് വടക്കേക്കൂറ്റ്, വിനോജ് പുതുപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ആംബുലൻസിൽ പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

