Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​രി അ​ബ്ദു​ൽ ഹ​മീ​ദ്...

പ​രി അ​ബ്ദു​ൽ ഹ​മീ​ദ് മ​​ല​​പ്പു​​റം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ

text_fields
bookmark_border
പ​രി അ​ബ്ദു​ൽ ഹ​മീ​ദ് മ​​ല​​പ്പു​​റം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ
cancel
camera_alt

പ​രി അ​ബ്ദു​ൽ ഹ​മീ​ദി​നെ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു

മ​​ല​​പ്പു​​റം: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യി പ​രി അ​ബ്ദു​ൽ ഹ​മീ​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു വോ​ട്ടി​നാ​ണ് ജ​യം. എ​തി​ർ സ്ഥാ​നാ​ർ​ഥി സി.​പി.​എ​മ്മി​ലെ പി.​എ​സ്.​എ ഷ​ബീ​ർ ര​ണ്ട് വോ​ട്ടു​ക​ൾ നേ​ടി. 33ാം വാ​ർ​ഡ് കോ​ൽ​മ​ണ്ണ​യി​ലെ അം​ഗ​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ബ്ദു​ൽ ഹ​മീ​ദ്.

സ്വ​ന്തം വോ​ട്ട് കൂ​ടാ​തെ ഹ​മീ​ദി​നാ​യി സ്ഥി​രം​സ​മി​തി​യി​ലെ കെ.​ടി. റി​നു സെ​മീ​ർ, പി. ​ആ​മി​ന അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ വോ​ട്ടും ല​ഭി​ച്ചു. പി.​എ​സ്.​എ ഷ​ബീ​റി​ന് സ്വ​ന്തം വോ​ട്ടും സി.​പി.​എം അം​ഗ​മാ​യ കെ.​എം. വി​ജ​യ​ല​ക്ഷ്മി​യു​ടെ വോ​ട്ടും കി​ട്ടി. നേ​ര​ത്തെ പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ലീ​ഡ​റാ​യി​രു​ന്ന അ​ബ്ദു​ൽ ഹ​മീ​ദ് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യ​തോ​ടെ അ​ഞ്ചാം വാ​ർ​ഡ് മ​ച്ചി​ങ്ങ​ലി​ലെ സി.​കെ. സ​ഹീ​ർ പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ലീ​ഡ​റാ​യാ​കും.

നി​ല​വി​ൽ കൗ​ൺ​സി​ലി​ലെ മു​തി​ർ​ന്ന അം​ഗം കൂ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​രി അ​ബ്ദു​ൽ ഹ​മീ​ദ്. വാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 581 വോ​ട്ടു​ക​ൾ നേ​ടി​യ അ​ബ്ദു​ൽ ഹ​മീ​ദ് 160 വോ​ട്ടു​ക​ൾ​ക്കാ​ണ് ജ​യി​ച്ച​ത്. നേ​ര​ത്തെ 39-ാം വാ​ർ​ഡ് പൊ​ടി​യാ​ടി​ലെ അം​ഗ​വും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന നൂ​റേ​ങ്ങ​ൽ സി​ദ്ദീ​ഖ് മ​ര​ണ​പ്പെ​ട്ട​തോ​ടെ സി.​കെ. സ​ഹീ​റി​നെ‍യാ​യി​രു​ന്നു ആ​രോ​ഗ്യ സ്ഥി​രം സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​യി​ലെ അം​ഗ​ത്വം രാ​ജി​വെ​ച്ചു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് പ​ക​രം ഒ​ഴി​വ് വ​ന്ന ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ര​ണ​പ്പെ​ട്ട അം​ഗ​മൊ​ഴി​കെ 39 അം​ഗ​ങ്ങ​ളി​ൽ 38 പേ​രും ഓ​രോ സ്ഥി​രം​സ​മി​തി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​ണ്. രാ​ജി​വെ​ച്ച​തോ​ടെ ഒ​രു സ്ഥി​രം​സ​മി​തി​യി​ലും അം​ഗ​മ​ല്ലാ​തെ ഇ​രു​ന്ന​ത് സി.​കെ. സ​ഹീ​ർ മാ​ത്ര​മാ​യി​രു​ന്നു. ഇ​തോ​ടെ സ​ഹീ​റി​ന്റെ സ്ഥാ​നം രാ​ജി​വെ​ക്ക​ൽ ഫ​ലം ക​ണ്ടി​ല്ല.

ഇ​തോ​ടെ മേ​യ് 15ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജി​വെ​ച്ച അം​ഗ​ത്വം വീ​ണ്ടും സ​ഹീ​റി​ന് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്നു. ഇ​ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി. സ​മി​തി​യി​ൽ മൂ​ന്ന് മു​സ്​​ലിം ലീ​ഗ് അം​ഗ​ങ്ങ​ളും ര​ണ്ട് സി.​പി.​എം അം​ഗ​ങ്ങ​ളു​മാ​ണ്.

ചൊ​വാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ര​ണാ​ധി​കാ​രി ജി​ല്ല പ​ട്ടി​ക​ജാ​തി ഓ​ഫി​സ​ർ മ​ണി​ക​ണ്ഠ​ന് മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. 11 ഓ​ടെ കൗ​ൺ​സി​ൽ ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് 11.15 ഓ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ മു​മ്പാ​കെ വോ​ട്ടെ​ണ്ണി. 11.20 ഓ​ടെ വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യി​ച്ച പ​രി അ​ബ്ദു​ൽ ഹ​മീ​ദി​നെ വാ​ര​ണാ​ധി​കാ​രി സ്ഥി​ര​സ​മി​തി അ​ധ്യ‍‍ക്ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram City CouncilPari Abdul Hameed
News Summary - Pari Abdul Hameed Malappuram City Council Health Standing Committee Chairman
Next Story