കാശ്മീരിലേക്ക് യുവാക്കളുടെ സൈക്കിൾ യാത്ര
text_fieldsകാശ്മീരിലേക്ക് സൈക്കിളിൽ യാത്ര യായ പരപ്പനങ്ങാടിയിലെ യുവാക്കൾ
പരപ്പനങ്ങാടി: കാശ്മീരിലെ മഞ്ഞുമലകളിൽ കയ്യൊപ്പ് ചാർത്താനും അതിർത്തി ഗ്രാമങ്ങളുടെ മനംമയക്കുന്ന കാഴ്ച്ചകൾ കാണാനും സൈക്കിളുമായി ഒരു കൂട്ടം യുവാക്കൾ യാത്ര തിരിച്ചു. പരപ്പനങ്ങാടി പുത്തരിക്കലിലെ ഒരു കൂട്ടം യുവാക്കളാണ് തങ്ങളുടെ സ്വപ്ന യാത്ര തുടങ്ങിയത്.
പരപ്പനങ്ങാടി സ്വദേശികളായ ഹാഷിഖ്, നസീഫ്, ദിൽഷു മുഹമ്മദ്, ഷബീബ്. എന്നിവർ പുത്തരിക്കലിൽ നിന്നാണ് യാത്രയാരംഭിച്ചത്. ദിനംപ്രതി 140 കിലോമീറ്റർ യാത്ര ചെയ്യാനാകുമെന്ന കണക്ക് കൂട്ടലിലാണ് ഈ നാലംഗ സംഘം യാത്ര ക്രമീകരിച്ചിട്ടുള്ളത്.
പുത്തരിക്കൽ യുവ കൂട്ടായ്മ അധ്യക്ഷൻ ബിജീഷ് ഫ്ലാഗ് ഓഫ് ചെയ്തു . കഴിഞ്ഞ ദിവസം നഗര സഭ കൗൺസിലർ ഫാത്തിമ റഹീമിന്‍റെ മകൻ കെ.പി. അബ്ദുൽ ഹക്കിം പരപ്പനങ്ങാടിയിൽ നിന്ന് സൈക്കിളിൽ തനിച്ച് ലഡാക്കിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

