രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ
text_fieldsഇഹ്സാനുൽ ബഷീർ, നിഷാദ്
പരപ്പനങ്ങാടി: ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു രാസ ലഹരിയുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. കൊടക്കാട് വി.പി. ഇഹ്സാനുൽ ബഷീർ ( 32), ചെട്ടിപ്പടിയിലെ കെ.വി. നിഷാദ് (34) എന്നിവരെയാണ് പിടിയിലായത്.
സഞ്ചരിക്കുന്ന സ്കൂട്ടറിനകത്ത് 9.69 2 ഗ്രാം മാരക ലഹരിമരുന്നായ മെത്താം ഫിറ്റിമിനുമായാണ് ഇവർ പിടിയിലായത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജിയും പാർടിയും വള്ളിക്കുന്ന് അരിയല്ലൂർ കൊടക്കാട് ഭാഗത്ത് നിന്നാണ് ഇവരെ വളഞ്ഞിട്ട് പിടികൂടിയത്.
ചേളാരി, കൂട്ടുമുച്ചി, ചെട്ടിപ്പടി ഭാഗങ്ങളിൽ സ്ഥിരമായി മയക്ക് മരുന്ന് വിൽപന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പ്രതികളിൽ ഇഹ്സാനുൽ ബഷീർ എന്നയാൾ മുമ്പ് പരപ്പനങ്ങാടി റേഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടയാളും കോടതി നടപടി നേരിടുന്നയാളുമാണന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനക്ക് സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അരവിന്ദൻ, പ്രിവൻറീവ് ഓഫിസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജിനരാജ്, ദിദിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

