കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsപരപ്പനങ്ങാടി : 1.1 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ തിരുരങ്ങാടി എക്സൈസ് സർക്കിൾ ടീം പിടികൂടി. പെരുവള്ളൂർ വില്ലേജിൽ ദുർഗാപുരത്തെ എ.വി. സുധീഷാണ് (36) അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻപിള്ളയും സംഘവും ചേർന്നാണ് പിടികൂടിയത്. വലിയ അളവിൽ കഞ്ചാവ് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വിൽപന നടത്തി വരികയായിരുന്നു ഇയാൾ.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട എക്സൈസ് സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പ്രിവന്റീവ് ഓഫിസർ കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ശിഹാബുദ്ദീൻ, എം.എം. ദിദിൻ, പി. അരുൺ, വനിത സിവിൽ എക്സൈസ് ഓഫിസർ ഒ.വി. ദീപ്തി, എക്സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവർ ഓപറേഷൻ സംഘത്തിൽ പങ്കാളികളായി. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിരൂർ സബ്ജയിലിലേക്കയച്ചു.

