റോഡ് ഉദ്ഘാടകനായി; ജിത്തുമോന് ആഗ്രഹസാഫല്യം
text_fieldsഅയ്യപ്പൻതറ-പഴയകണ്ടത്തിൽ റോഡിെൻറ ജനകീയ ഉദ്ഘാടനം ഭിന്നശേഷിക്കാരനായ
ബാലൻ ജിത്തുമോൻ നിർവഹിക്കുന്നു
പരപ്പനങ്ങാടി: റോഡിലൂടെ നടക്കാൻ സാധിക്കില്ലെങ്കിലും ജിത്തുമോെൻറ മനസ്സിൽ ഒരു ആഗ്രഹമുണ്ടായിരുന്നു. റോഡ് ഉദ്ഘാടനം നിർവഹിക്കണം. ജന്മന കാലുകൾക്ക് ശേഷിയില്ലാത്ത ജിത്തുമോെൻറ ആ ആഗ്രഹം ഒടുവിൽ സഫലമായി.
അയ്യപ്പൻതറ-പഴയകണ്ടത്തിൽ റോഡിെൻറ ജനകീയ ഉദ്ഘാടനമാണ് ജിത്തുമോൻ നിർവഹിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ജനപ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്നെങ്കിലും ജനങ്ങൾ ജിത്തുമോനെ ഉദ്ഘാടകനായി തിരഞ്ഞെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

