കെ റെയിലിനെക്കുറിച്ച് പഠിക്കാത്തത് മുഖ്യമന്ത്രിയും പാർട്ടിക്കാരും -ഹമീദ് വാണിയമ്പലം
text_fields‘കെ റെയിൽ കേരളത്തിനുവേണ്ട’ സന്ദേശമുയർത്തി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച
പ്രതിഷേധ സംഗമം ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
പരപ്പനങ്ങാടി: കെ റെയിലിനെക്കുറിച്ച് പഠിക്കാത്തതും ആശങ്കയില്ലാത്തതും കേരള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിെൻറ പാർട്ടിക്കും മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം. 'കെ റെയിൽ കേരളത്തിനുവേണ്ട' സമര സന്ദേശമുയർത്തി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. കെ.പി.എ. മജീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ, ഡോ. ആസാദ്, കെ.എസ്. ഹരിഹരൻ, കെ. റെയിൽ വിരുദ്ധ ആക്ഷൻ കമ്മിറ്റി ജില്ല അധ്യക്ഷൻ അഡ്വ. അബൂബക്കർ ചെങ്ങാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റി അംഗം എം.വി. മുഹമ്മദലി, സെയ്തലവി കാട്ടേരി, മുനീബ് കാരക്കുന്ന് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഗണേശ് വടേരി സ്വാഗതവും മണ്ഡലം പ്രസിഡന്റ് സെയ്തലവി കാട്ടേരി നന്ദിയും പറഞ്ഞു.

