‘മാധ്യമം’ വാർത്ത തുണയായി; ട്രോമോ കെയർ പ്രവർത്തകർ കീരനെല്ലൂർ ന്യൂകട്ട് വൃത്തിയാക്കി
text_fieldsപരപ്പനങ്ങാടി: ടൂറിസം മാപ്പിൽ ഇടം നേടിയ പാലത്തിങ്ങൽ കീരനെല്ലൂർ ന്യൂകട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നഗരസഭയുടെ അഭ്യർഥനയെത്തുടർന്ന് ട്രോമോ കെയർ പ്രവർത്തകർ വൃത്തിയാക്കി. കീരനെല്ലൂർ ന്യ കട്ട് ജലാശയം വൃത്തി കേടായി കിടക്കുന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമം റിപോർട്ട് ചെയ്തതിനെത്തുടർന്ന് നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. ജലാശയം മലിനമായി കിടക്കുന്നത് നേരിൽ ബോധ്യപ്പെട്ട നഗരസഭ അധികൃതർ ട്രോമോ കെയർ സേവകരുടെ സഹായം തേടുകയായിരുന്നു. കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിൽ ദീർഘകാലമായി അടിഞ്ഞുകൂടിയ മാലിന്യങ്ങളും മരക്കൊമ്പുകളും മറ്റ് അവശിഷ്ടങ്ങളുമാണ് നീക്കം ചെയ്യൽ തുടങ്ങിയത്. പരപ്പനങ്ങാടി നഗരസഭ സെക്രട്ടറിക്കും ജലസേചന വകുപ്പിനും ഇതു സംബന്ധിച്ച് പൊതു പ്രവർത്തകരായ അബ്ദുൽറഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവർ പരാതി നൽകിയിരുന്നു. ട്രോമാ കെയർ വളന്റിയർമാരായ സ്റ്റാർ മുനീർ, ഹാഷിം, ബാവ തുടങ്ങിയവർ സേവന ദൗത്യത്തിന് നേതൃത്വം നൽകി. അതേസമയം 2018 വരെ ഇത്തരം പ്രവൃത്തികൾക്ക് പ്രാദേശിക ഭരണകൂടങ്ങൾ ഫണ്ട് നീക്കിവെക്കാറുണ്ടെന്നും പ്രളയകാലം മുതൽ ഇതൊരു സേവന ഏർപ്പാടാക്കി അധികൃതർ കാണുകയാണെന്നും ട്രോമാകെയർ വളന്റിയർ സ്റ്റാർ മുനീർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

