Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightകുണ്ടംകടവ് റോഡരികിൽ...

കുണ്ടംകടവ് റോഡരികിൽ കക്കൂസ് മാലിന്യം തള്ളൽ പതിവാകുന്നു

text_fields
bookmark_border
toilet waste 7921
cancel
camera_alt

കുണ്ടംകടവ് റോഡോരത്ത് സാമൂഹ്യ വിരുദ്ധർ തള്ളിയ കക്കൂസ് മാലിന്യം 

പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടി കുണ്ടംകടവ് അപ്രോച്ച് റോഡിൽ ഇരുളിന്‍റെ മറവിൽ സാമൂഹ്യവിരുദ്ധർ നിരന്തരം കക്കൂസ് മാലിന്യം തള്ളുന്നത് പ്രദേശത്ത് ആരോഗ്യ ഭീഷണി ഉയർത്തുന്നു. പ്രദേശവാസികൾക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുന്ന മാലിന്യം തള്ളുന്നവരെ കയ്യോടെ പിടികൂടാൻ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പരിസരവാസികൾ ജാഗ്രത കൂട്ടായ്മക്ക് രൂപം നൽകി.

പൊലീസിന്‍റെ നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ സിസിടിവിയും പരിശോധിച്ചു വരികയാണന്നും സാമൂഹ്യ വിരുദ്ധർ കനത്ത വില നൽകേണ്ടിവരുമെന്നും കൗൺസിലർ ഗിരീഷ് അറിയിച്ചു.

വീട്ടു മാലിന്യങ്ങളും കച്ചവട സ്ഥാപനങ്ങളിലെ മാലിന്യങ്ങളും കൊണ്ടിടുന്നവരെ പിടികൂടുന്നതിനായി നാലംഗ സംഘങ്ങളായി തിരിഞ്ഞ് രാത്രിയിൽ കാവലിരിക്കാനും പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു.

Show Full Article
TAGS:toilet waste
News Summary - toilet waste dumping in kundamkadavu
Next Story