പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ മൂന്ന് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
text_fieldsപരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കഞ്ചാവു
പൊതിയുമായി ഉദ്യോഗസ്ഥർ
പരപ്പനങ്ങാടി: റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്ത് നിന്ന് ബാഗിൽ അടക്കം ചെയ്ത മൂന്ന് കിലോ കഞ്ചാവ് പരപ്പനങ്ങാടി എക്സൈസും ആർ.പി.എഫ് സ്പെഷൽ സ്ക്വാഡും ചേർന്ന് കണ്ടെത്തി. ജില്ലയിലേക്ക് ട്രെയിൻ മാർഗം കഞ്ചാവെത്തുന്നതായുള്ള രഹസ്യവിവരത്തിൽമേൽ ആർ.പി.എഫ്, എക്സൈസ് സംയുക്ത പരിശോധനക്ക് തുടക്കം കുറിച്ചിരുന്നു.
പരിശോധനയിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാകാം കഞ്ചാവ് ഉപേക്ഷിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്ര അറിയിച്ചു. പ്രിവന്റീവ് ഓഫിസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശിഹാബുദ്ദീൻ, ജയകൃഷ്ണൻ, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ, ആർ.പി.എഫ് ഇൻസ്പെക്ടർ അജിത് അശോക്, ദീപക് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

