Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightപി.​എ​സ്:...

പി.​എ​സ്: ഗ്രാ​മീ​ണഗാ​നാ​ലാ​പ​ന​ത്തി​ന്റെ അ​റു​പ​താ​ണ്ട്

text_fields
bookmark_border
പി.​എ​സ് ‘തീ​ര​ദേ​ശ പ​ട്ടു​റു​മാ​ൽ’ വേ​ദി​യി​ൽ
cancel
camera_alt

പി.​എ​സ് ‘തീ​ര​ദേ​ശ പ​ട്ടു​റു​മാ​ൽ’ വേ​ദി​യി​ൽ

പ​ര​പ്പ​ന​ങ്ങാ​ടി: പി.​എ​സ് എ​ന്ന ര​ണ്ട​ക്ഷ​രം കേ​ട്ടാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ചു​ണ്ടി​ൽ മാ​പ്പി​ള​പ്പാ​ട്ടി​ന്റെ ഈ​ര​ടി​ക​ൾ തി​ര​യ​ടി​ക്കും. പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പി​ത്ത​പെ​രി സെ​യ്ത​ല​വി എ​ന്ന പി.​എ​സ്. ക​ട​ല​ല​ക​ളു​ടെ സം​ഗീ​ത​താ​ളം നെ​ഞ്ചി​ലേ​റ്റി പാ​ട്ടു​മാ​യി ക​ര​ക​യ​റി​യി​ട്ട് ആ​റു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ടു. ഗ്രാ​മീ​ണ മാ​പ്പി​ള ഗാ​നാ​ലാ​പ​ന​ത്തി​ന്റെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ മു​ൻ​നി​ര​യി​ൽ നി​ല​യു​റ​പ്പി​ച്ച് നൂ​റു​ക​ണ​ക്കി​ന് വേ​ദി​ക​ളി​ൽ പി.​എ​സ് പാ​ട്ടു സം​ഘം താ​ള​മേ​ള​ങ്ങ​ളൊ​രു​ക്കി. ഒ​പ്പ​ന​പ്പാ​ട്ട്, ക​ല്യാ​ണ​രാ​വു​ക​ളി​ലെ പാ​ട്ടു സ​ദ​സ്സു​ക​ൾ, ഗ്രാ​മീ​ണ നാ​ട്ടു​കൂ​ട്ടാ​യ്മ​ക​ളു​ടെ പാ​ട്ടു​ക​ച്ചേ​രി​ക​ൾ എ​ന്നി​വ​യി​ൽ പി.​എ​സി​ന്റെ സം​ഘം പാ​ടി​ത്തി​മി​ർ​ത്തു. മാ​പ്പി​ള​പ്പാ​ട്ടി​ന്റെ മു​ഖ്യ​ധാ​ര ഗാ​യ​ക​ശൃം​ഖ​ല​യു​മാ​യി ഹൃ​ദ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന പി.​എ​സ് പു​തി​യ ത​ല​മു​റ​യു​ടെ സ​ർ​ഗ​ശേ​ഷി പോ​ഷി​പ്പി​ക്കാ​നും വേ​ദി​യൊ​രു​ക്കു​ന്ന​തി​ലും അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ത്തി​ട്ടു​മു​ണ്ട്.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റി ക​ച്ച​വ​ട മേ​ഖ​ല​യി​ലി​റ​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും പാ​ട്ടി​ന്റെ ലോ​ക​ത്തു​നി​ന്ന് ക​ര​ക​യ​റാ​ൻ പി.​എ​സ് ഒ​രു​ക്ക​മ​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ സം​ഗീ​ത​പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യൊ​രു​ക്കി ‘തീ​ര​ദേ​ശ പ​ട്ടു​റു​മാ​ൽ’ എ​ന്ന പേ​രി​ൽ ജ​ന​കീ​യ സം​ഗീ​ത​നി​ശ​യൊ​രു​ക്കി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​നാ​ണ് അ​ദ്ദേ​ഹം.

തീ​ര​ദേ​ശ പ​ട്ടു​റു​മാ​ൽ സീ​സ​ൺ ഫൈ​വ് വെ​ള​ളി​യാ​ഴ്ച രാ​ത്രി പ​ര​പ്പ​ന​ങ്ങാ​ടി ക​ട​പ്പു​റ​ത്ത് ന​ട​ന്നു. സം​സ്ഥാ​ന ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ അം​ഗ​വും രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ ക​ല സാം​സ്കാ​രി​ക സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ അ​മ്മാ​റ​മ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ശ​ശി​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mappilappattuFolk singerMalappuram News
News Summary - Seithalavi -P.S- folk singer- mappilappat- malappuram
Next Story