ചായപ്പൊടിയിൽ `പിറന്ന' പ്രധാനമന്ത്രിമാരുമായി റിസ്വാന
text_fieldsചായപ്പൊടികൊണ്ട് തീർത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾക്കൊപ്പം റിസ്വാന ഹസ്സൻ
പരപ്പനങ്ങാടി: ലോക്ഡൗൺ ഇടവേളയിൽ ചായപ്പൊടികൊണ്ട് കരവിരുത് തീർത്ത സി.എ. വിദ്യാർഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലും ഇടം നേടി. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ നാലകത്ത് അബ്ദുൽ ലത്വീഫ്-സുമയ്യ ദമ്പതികളുടെ മകളും എൻജിനിയർ സൈനുൽ ആബിദീെൻറ ഭാര്യയുമായ റിസ്വാന ഹസ്സനാണ് ബഹുമതി നേടിയത്.
ചായപ്പൊടി ഉപയോഗിച്ച് 15 പ്രധാനമന്ത്രിമാരുടെ ജീവൻ തുടിക്കുന്ന മുഖഛായ തീർത്താണ് വിദ്യാർഥിനി ശ്രദ്ധ പിടിച്ചു പറ്റിയത്.
അഞ്ചര മണിക്കൂർ സമയമെടുത്താണ് പൂർത്തികരിച്ചത്. ചെറുപ്പം മുതലെ കാൻവാസിൽ വരയുടെ വൈഭവം തീർത്ത് വീട്ടുകാരുടെയും തുടർന്ന് സമീപകാലത്ത് സമൂഹ മാധ്യമത്തിലും പങ്കുവെക്കാൻ തുടങ്ങിയിരുന്നു.

