Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightചെട്ടിപ്പടി റെയിൽവേ...

ചെട്ടിപ്പടി റെയിൽവേ മേൽപാലം നിർമാണത്തിലെ ചുവപ്പുനാട; പരിഹാരം തേടി ലീഗ് സമരത്തിന്

text_fields
bookmark_border
ചെട്ടിപ്പടി റെയിൽവേ മേൽപാലം നിർമാണത്തിലെ ചുവപ്പുനാട; പരിഹാരം തേടി ലീഗ് സമരത്തിന്
cancel

പ​ര​പ്പ​ന​ങ്ങാ​ടി: ചേ​ളാ​രി ചെ​ട്ടി​പ്പ​ടി റോ​ഡി​ൽ റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സി​ലെ മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ലെ ചു​വ​പ്പ് നാ​ട അ​ഴി​യു​ന്നി​ല്ല. ര​ണ്ട​ര​വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് പി.​കെ. അ​ബ്ദു​റ​ബ്ബ് എം.​എ​ൽ.​എ​യാ​യി​രി​ക്കെ മു​ഖ്യ​മ​ന്ത്രി പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി ഇ​ന്നും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് നി​ർ​മാ​ണം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണ്.

സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മു​സ്​​ലിം ലീ​ഗ് മു​നി​സി​പ്പ​ൽ സ​മ​ര​സ​മി​തി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് അ​ലി തെ​ക്കേ​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​റെ​യി​ലി​ന്റെ പേ​ര് പ​റ​ഞ്ഞാ​ണ് ഇ​ത്ര​യും കാ​ലം പ​ദ്ധ​തി നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​തി​നി​ടെ കാ​ല​താ​മ​സം മൂ​ലം പ​ഴ​യ നി​ര​ക്കി​ൽ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​യി​ല്ല. കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​ന്റെ ഫ​ല​മാ​യി റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റ് അം​ഗീ​കാ​ര​ത്തി​നാ​യി കി​ഫ്‌​ബി​യി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഒ​ന്നി​ല​ധി​കം ത​വ​ണ കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ പ്ര​ശ്നം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. എ​ന്നി​ട്ടും ന​ട​പ​ടി​യാ​യി​ല്ല. തി​ര​ക്കേ​റി​യ ചേ​ളാ​രി ചെ​ട്ടി​പ്പ​ടി റൂ​ട്ടി​ൽ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ക്കു​മ്പോ​ൾ കി​ലോ​മീ​റ്റ​ർ നീ​ണ്ട വാ​ഹ​ന​നി​ര പ​തി​വാ​ണ്. ദേ​ശീ​യ​പാ​ത​യു​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തോ​ടെ ച​മ്ര​വ​ട്ടം റൂ​ട്ടി​ൽ ചെ​ട്ടി​പ്പ​ടി വ​ഴി​യാ​ണ് ക​ണ്ടെ​യ്ന​ർ ലോ​റി​ക​ള​ട​ക്ക​മു​ള്ള ഹെ​വി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്.

വാ​ഹ​ന വ​ർ​ധ​ന​വും വ​ന്ദേ​ഭാ​ര​ത് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളു​ടെ വ​ര​വും കാ​ര​ണം ഗേ​റ്റ് അ​ട​വി​ന്റെ ത​വ​ണ​യും സ​മ​യ​വും കൂ​ടി​യ​തി​നാ​ൽ യാ​ത്രാ​ദു​രി​ത​വും കൂ​ടി. മെ​ഡി​ക്ക​ൽ കോ​ള​ജു​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

അ​ടു​ത്ത​ദി​വ​സം മു​ത​ൽ ലീ​ഗ് പ്ര​ത്യ​ക്ഷ സ​മ​രം തു​ട​ങ്ങു​മെ​ന്ന് മു​നി​സി​പ്പ​ൽ ലീ​ഗ് അ​ധ്യ​ക്ഷ​ൻ അ​ലി തെ​ക്കേ​പ്പാ​ട്ട് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

എം.​എ​ൽ.​എ​മാ​രാ​യ കെ.​പി.​എ. മ​ജീ​ദ്, അ​ബ്ദു​ൽ ഹ​മീ​ദ്, മു​ൻ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ. ​ഉ​സ്മാ​ൻ, എ​സ്.​ടി.​യു ദേ​ശീ​യ സെ​ക്ര​ട്ട​റി ഉ​മ്മ​ർ ഒ​ട്ടു​മ്മ​ൽ, സി. ​അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. സ​മ​ര സ​മി​തി ആ​ലോ​ച​ന യോ​ഗ​ത്തി​ൽ കെ.​കെ. മു​സ്ത​ഫ ത​ങ്ങ​ൾ, എ​ച്ച്. ഹ​നീ​ഫ, സി. ​അ​ബ്ദു​റ​ഹ്മാ​ൻ കു​ട്ടി, പി. ​അ​ലി അ​ക്ബ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​കെ.​എ​സ്. ത​ങ്ങ​ൾ സ്വാ​ഗ​ത​വും എ​ൻ.​പി. ബ​ഷീ​ർ മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionparappanagadirailway flyover
News Summary - Red tape in construction of Chettipadi railway flyover; League to strike in search of solution
Next Story