അവഗണനയുടെ ബൗണ്ടറി കടന്ന് റഷീൻ മുസ്തഫ ബാറ്റേന്തുന്നു
text_fieldsപരപ്പനങ്ങാടി: ഇന്ത്യൻ ഡഫ് ക്രിക്കറ്റ് ടീമിൽ ഇടം നേടിയിട്ടും അധികൃതർ കാണിക്കുന്ന അവഗണനക്ക് ചെവി കൊടുക്കാതെ പരപ്പനങ്ങാടി സ്വദേശി റഷീൻ മുസ്തഫ സംസ്ഥാനത്തിന് വേണ്ടി ഇത്തവണയും ബാറ്റേന്തും. തിങ്കളാഴ്ച ശ്രീനഗറിൽ നടക്കുന്ന ദേശീയ ഡഫ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനായുള്ള അന്തർ സംസ്ഥാന ടൂർണമെൻറിലാണ് റഷീൻ മുസ്തഫ മത്സരിക്കുന്നത്.
ഇതിനകം ദേശീയ അന്തർ ദേശീയ ഡഫ് ക്രികറ്റ് ടൂർണമെൻറുകളിൽ കേരള ക്യാപ്റ്റനായി ബാറ്റണിഞ്ഞ ഈ താരം സംസ്ഥാനത്തിന് അഭിമാനകരമായ നിരവധി റെക്കോഡുകൾ സമ്മാനിച്ചിട്ടുണ്ട്. 2024 ൽ ഛത്തീസ്ഗഢിൽ നടന്ന അന്താരാഷ്ട്ര ഡഫ് ക്രിക്കറ്റ് ടൂർണമെന്റിലും റഷീൻ മുസ്തഫ ബാറ്റ് വീശിയിരുന്നു. അന്ന് നേപ്പാളിനെ ഫൈനലിൽ തറപറ്റിച്ചാണ് അന്താരാഷ്ട്ര ഡഫ് ക്രിക്കറ്റ് ചാമ്പ്യൻഷിപിൽ ഇന്ത്യക്ക് ഉജ്വല വിജയം നേടി കൊടുത്തത്. 2025 ൽ കൊല്ലത്തും 2023 ൽ ഹൈദരാബാദിലും നടന്ന അന്തർ സംസ്ഥാന ടൂർണമെൻറ്റുകളിലും മികച്ച പ്രകടനം കൈവരിച്ചിരുന്നു. മികച്ച ഫുട്ബോൾ ഗോൾകീപ്പർ കൂടിയാണ് റഷീൻ. ജീവിത പങ്കാളി സമീറയും ഭിന്നശേഷിക്കാരിയാണ്. മക്കളായ ഫാത്തിമ റിൻഷ, ഫാത്തിമ റിസ്ത, റിസ്വനൂരി എന്നിവർ വിദ്യാർത്ഥികളാണ്. രോഗിയായ സഹോദരൻ മുഹമ്മദ് ഫാസിലിന്റെതുൾപ്പടെ രണ്ടു കുടുംബങ്ങൾ അധിവസിക്കുന്ന ഇവരുടെ കൊച്ചു വീടൊന്ന് നന്നാക്കാൻ അധികൃതർ മുന്നോട്ടുവരണമെന്ന് മർച്ചൻറസ് അസോസിയേഷൻ പ്രവർത്തക സമിതി അംഗം സെയ്തലവി ബാംഗ്ലൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

