പരീക്ഷാ കാലത്തും പവർ കട്ട്:രക്ഷിതാക്കൾ പ്രതിഷേധവുമായി കെ.എസ്.ഇ.ബിയിൽ
text_fieldsപരപ്പനങ്ങാടി: പരീക്ഷാ തലേന്നും വൈദ്യുതി മുടങ്ങിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും കെ.എസ്.ഇ.ബി ഓഫിസിെലത്തി പ്രതിഷേധിച്ചു. ഒരാഴ്ചയിലധികമായി രാത്രി വൈദ്യുതി മുടങ്ങുന്നത് പരിഹരിക്കാനാകാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
കുപ്പിവളവ്, കോയംകുളം, നെടുവ, ഉള്ളണം, മുണ്ടിയൻ കാവ് ഭാഗങ്ങളിലെ നാട്ടുകാരും വിദ്യാർഥികളുമടക്കമാണ് ബുധനാഴ്ച രാത്രി 11.30ഓടെ പരപ്പനങ്ങാടി കെ.എസ്.ഇ.ബി ഓഫിസിെലത്തിയത്. അസി. എൻജിനീയർ ഡോ. ബിജുകുമാർ രാത്രി തന്നെ തകരാർ പരിഹരിക്കാമെന്നുറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. സി. ജയദേവൻ, ടി. ശ്രീധരൻ, ശശിധരൻ നെടുവ, രവി, വേണു, വിനോദ് കച്ചോട്ടിൽ, ഷിജു നെടുവ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

