Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightപരപ്പനങ്ങാടി കോടതി...

പരപ്പനങ്ങാടി കോടതി കെട്ടിടം; ഫലം കണ്ടത് എം.എൽ.എയുടെ നിയമ പോരാട്ടം

text_fields
bookmark_border
പരപ്പനങ്ങാടി കോടതി കെട്ടിടം; ഫലം കണ്ടത് എം.എൽ.എയുടെ നിയമ പോരാട്ടം
cancel

പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി ബ​ഹു​നി​ല കെ​ട്ടി​ട സ​മു​ച്ച​യ നി​ര്‍മാ​ണോ​ദ്ഘാ​ട​നം 25ന് ​രാ​വി​ലെ 10ന് ​കേ​ര​ള ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് എ​ന്‍. നാ​ഗ​രേ​ഷ് നി​ര്‍വ​ഹി​ക്കു​മ്പോ​ൾ നി​യ​മ പോ​രാ​ട്ടം വി​ജ​യം ക​ണ്ട​തി​ന്റെ നി​ർ​വൃ​തി​യി​ൽ കെ.​പി.​എ. മ​ജീ​ദ് എം.​എ​ല്‍.​എ. എം.​എ​ല്‍.​എ​യു​ടെ നി​ര​ന്ത​ര ശ്ര​മ​ഫ​ല​മാ​യാ​ണ് കോ​ട​തി​ക്ക് ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. കെ.​പി.​എ. മ​ജീ​ദി​ന്റെ ശ്ര​മ​ഫ​ല​മാ​യി പ​ര​പ്പ​ന​ങ്ങാ​ടി​യി​ലേ​ക്ക് കോ​ട​തി കെ​ട്ടി​ടം അ​നു​വ​ദി​ച്ചെ​ങ്കി​ലും പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​യെ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് പ്ര​പ്പോ​സ​ലു​ക​ള്‍ ന​ല്‍കി​യെ​ങ്കി​ലും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ച്ചി​ല്ല.

ര​ണ്ട് ത​വ​ണ നി​യ​മ​സ​ഭ​യി​ല്‍ സ​ബ്മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ച്ചി​ല്ല. അ​വ​സാ​നം കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ വി​ഷ​യം ഉ​ന്ന​യി​ച്ച് കെ.​പി.​എ. മ​ജീ​ദ്‌ തു​ട​ക്ക​മി​ട്ട നി​യ​മ പോ​രാ​ട്ട​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. കേ​സ് പ​രി​ഗ​ണി​ച്ച ഹൈ​കോ​ട​തി പ്ര​വൃ​ത്തി​ക്കാ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ തു​ക​യും അ​നു​വ​ദി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parappanangady court
News Summary - Parappanangady Court Building; The legal battle of the MLA saw the result
Next Story