Begin typing your search above and press return to search.
exit_to_app
exit_to_app

മുൻസിപ്പൽ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ
Posted On
date_range Updated On
date_range പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു
text_fieldsbookmark_border
പരപ്പനങ്ങാടി: നഗരസഭ പരിധിയിലെ ഹോട്ടലുകൾ, ബേക്കറി നിർമ്മാണ യുണിറ്റുകൾ, ഐസ് ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന നടത്തി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. രാജീവൻ. പരിശോധനക്ക് നേതൃത്വം നൽകി.
18 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ പരിശോധന നടത്തി നിയമ നടപടി സ്വീകരിക്കുമെന്നും പത്ത് സ്ഥാപനങ്ങളിൽ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തതായും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജു, പി.പി. ഷമീർ, ശ്രീജി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. സ്ഥാപങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി പ്രശാന്ത് പറഞ്ഞു.
Next Story
