അന്ന് അനിശ്ചിത കാല സമരം: ഇന്ന് മന്ത്രിക്ക് അതിരുകളില്ലാത്ത ആദരം
text_fieldsമന്ത്രി അബ്ദുറഹിമാനെ മർച്ചൻറ്സ് അസോസിയേഷൻ അദ്ധ്യക്ഷൻ എം. വി. മുഹമ്മദലി പൊന്നട ചാർത്തി സ്വീകരിക്കുന്നു
പരപ്പനങ്ങാടി: ഐ.ടി.സി. ഉത്പന്നങ്ങൾ തീരെ ലാഭം നൽകാതെ വ്യാപാരികളെ ചൂഷണം ചെയ്യുന്നതായി ആരോപിച്ച് പരപ്പനങ്ങാടിയിലെ വി.അബ്ദുറഹിമാന്റെ ഐ.ടി. സി.വിതരണ കേന്ദ്രത്തിന് മുന്നിൽ അനിശ്ചിത കാല സമരമിരുന്ന പരപ്പനങ്ങാടി മർച്ചൻറ്സ് അസോസിയേഷൻ കാലം മാറിയതോടെ സമീപനവും മാറ്റി.
ജനപ്രതിനിധിയും മന്ത്രിയുമായ വി. അബ്ദുറഹിമാൻ ഒരു വ്യാപാരിയാണെന്നതിൽ പരസ്യമായി അഭിമാനം കൊള്ളുകയും പൊന്നട ചാർത്തിയും ഉപഹാരം നൽകിയും തങളുടെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്തു. എന്നാൽ സമരം ചെയ്തതും മന്ത്രിയെന്ന നിലയിൽ സ്വീകരിച്ചതും ജനാധിപത്യ സംവിധാനത്തിൻെറ ഭാഗമാണന്നും അതിൽ തങ്ങൾക്കോ മന്ത്രിക്കോ പരിഭവമില്ലന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി 'മാധ്യമ'ത്തോട് പറഞ്ഞു.

