Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2021 2:45 PM GMT Updated On
date_range 24 Oct 2021 3:20 PM GMTട്രെയിൻ യാത്രികരുടെ കൈയിൽ തോക്കെന്ന് സന്ദേശം; പൊലീസിന് കിട്ടിയത് കളിത്തോക്ക്
text_fieldsbookmark_border
camera_alt
പരപ്പനങ്ങാടി പൊലീസ് ട്രെയിൻ യാത്രികരിൽനിന്ന് കണ്ടെത്തിയ കളിത്തോക്ക്
പരപ്പനങ്ങാടി: രണ്ട് െട്രയിൻ യാത്രികരുടെ െകെയിൽ തോക്കുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ കുതിച്ചെത്തിയ പൊലീസിന് ലഭിച്ചത് കളിത്തോക്ക്. ഞായറാഴ്ച വൈകുന്നേരം കോയമ്പത്തൂർ-കണ്ണൂർ സ്പെഷൽ െട്രയിൻ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പരപ്പനങ്ങാടി പൊലീസ് പരിശോധനക്കെത്തിയത്.
സംശയിച്ച രണ്ട് യുവാക്കളെ പിടികൂടി സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കളിത്തോക്കാണെന്ന് വ്യക്തമായത്. ഇതോടെ ഇരുവരെയും വിട്ടയച്ചു.
Next Story