ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി
text_fieldsപരപ്പനങ്ങാടി: പോക്സോ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടിയിലെ കെ.പി. ഖാലിദിനെ (32) ആണ് അറസ്റ്റ് ചെയ്തത്. 12 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന ആണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.
ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്ന പ്രതിയെ കുറിച്ച് പരപ്പനങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ ഹണി കെ. ദാസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ എസ്.ഐമാരായ രാധാകൃഷ്ണന്, ബാബുരാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സഹദേവന്, രജീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഫൈസല്‍, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

