ഈ ബീഹാറുകാരൻ ജീവിതം നടന്നുതീർക്കുകയാണ്
text_fieldsബീഹാർ സ്വദേശി അശോക് മലപ്പുറം കൊടക്കാട്ടെ ഹംസ കളത്തിങ്ങലിനൊപ്പം
പരപ്പനങ്ങാടി: ഇത് ആകാശ് കുമാർ, ജീവിതം നടന്നുതീർക്കാൻ തീരുമാനിച്ച ബീഹാറുകാരൻ, ആറുമാസമായി നാടുംവീടും വിട്ടിറങ്ങിയ ഈ യുവാവിെൻറ പ്രയാണത്തിന് ഭാരതം മുഴുവൻ ചുറ്റി കാണുക എന്നതിനപ്പുറം മറ്റു ലക്ഷ്യങ്ങളൊന്നുമില്ല.
ലോക്ഡൗണുകളെയും അതിർത്തി പരിശോധനകളെയും അതിജീവിച്ച് ഇതിനകം നിരവധി സംസ്ഥാനങ്ങൾ നടന്നുതീർത്ത ഈ മുപ്പത്തിയൊന്നുകാരെൻറ കാൽനട പ്രയാണം ഇപ്പോൾ മലപ്പുറത്തെത്തി നിൽക്കുന്നു.
ബീഹാറിലെ മുസഫർപൂർ സ്വദേശി മുരളി മനോഹർ സിങ്ങിെൻറ മകൻ അശോക് കുമാറിന് ഇപ്പോൾ വീടെന്ന ചിന്തയില്ല. കേരള സർക്കാർ ഭക്ഷണമടക്കം തെരുവിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യവും ചെയ്തു തരുന്നുണ്ടെന്നും അശോക് നന്ദിപൂർവം പറഞ്ഞു. കൊടക്കാട്ടെ മുസ്ലിം ലീഗ് പ്രവർത്തകൻ ഹംസ കളത്തിങ്ങൽ അശോകിന് ആതിഥേയത്വമേകി കേരളത്തിെൻറ അഭിവാദ്യമർപ്പിച്ചു.

