തെരുവ് നായകൾ ആട്ടിൻകുട്ടിയെ കടിച്ചു കൊന്നു
text_fieldsപരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ തെരുവ് നായ ശല്യം രൂക്ഷം. തെരുവ് നായകൾ വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങി.അധികൃതരുടെ നിസംഗതക്കെതിരെ ജനങ്ങൾക്ക് കടുത്ത പ്രതിഷേധം.
15ാം ഡിവിഷൻ മുങ്ങാത്തം തറ കോളനിയിലെ സാവാനാജിൻ്റെ പുരക്കൽ കുഞ്ഞിമോളുടെ മൂന്ന് മാസം പ്രായമായ ആട്ടിൻകുട്ടിയെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു.
വീട്ടിൽ നിന്നും ഓടിച്ചിട്ട് അടുത്തുള്ള കുറ്റിക്കാട്ടിൽ വെച്ചാണ് കടിച്ചു കൊന്നത്. മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷപ്പെട്ടില്ല. മാസങ്ങൾക്ക് മുമ്പ് ഇവരുടെ മൂന്ന് ആടുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു.
പല കുടുംബങ്ങളുടെയും ഉപജീവന മാർഗമായ വളർത്തുമൃഗങ്ങളെ നഷ്ടപ്പെടുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് വേഗത കൂട്ടണമെന്ന് പരപ്പനങ്ങാടി ഡെവലപ്മെന്റ് ഫോറം നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.

