കേര നഴ്സറി ഭൂമി; റെയിൽവേ മേൽപാലം നിർമാണത്തിന് വിട്ടുനൽകും
text_fieldsചെറമംഗലം റെയിൽവേ മേൽപാലം നിർമാണത്തിന് വിട്ടു കൊടുക്കുന്ന കേര നഴ്സറിയുടെ ഭൂമി ജില്ല പഞ്ചായത്ത് അധികൃതർ സന്ദർശിക്കുന്നു
പരപ്പനങ്ങാടി: ജില്ല പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചെറമംഗലം കേര നഴ്സറിയുടെ ഭൂമിയിലൊരുഭാഗം റെയിൽവേ മേൽപാലം നിർമാണത്തിന് വിട്ടുനൽകാൻ ധാരണയായി. വികസനാവശ്യത്തിന് വിട്ട് കൊടുക്കാൻ നിർദേശിച്ച സ്ഥലം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്, എസ്.വി. ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സന്ദർശിച്ചു. എ.ഡി. ഇൻ ചാർജ് സംഗീത, ഫാം കൗൺസിൽ അംഗങ്ങളായ ഗിരീഷ് തോട്ടത്തിൽ, ബാലഗോപാലൻ, പി. പി.ഷാജി, എ. ഷൺമുഖൻ, സി.കെ. അനീഷ്, ഋശികേശൻ എന്നിവർ സംഘത്തെ അനുഗമിച്ചു.

