അന്തർസംസ്ഥാന തൊഴിലാളിയെ കാണാതായി
text_fieldsമുഹാജിർ
പരപ്പനങ്ങാടി: കേരളത്തില്‍ ജോലിക്കെത്തിയ ബിഹാർ സ്വദേശിയെ പത്തുദിവസമായി കാണാനില്ലെന്ന് പരാതി. ബിഹാര്‍ ഹരാദിയ ജില്ലയിലെ മസൂരിയ സ്വദേശി മുഹമ്മദ് ഹലീമിെൻറ മകന് മുഹാജിറിനെയാണ് (28) സെപ്റ്റംബർ 20 മുതല്‍ കാണാതായത്. സംഭവത്തില്‍ ഇയാളുടെ ബന്ധു മുഹമ്മദ് ഫിറോസ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്കി.
മുഹാജിർ സെപ്റ്റംബര്‍ 17നാണ് പരപ്പനങ്ങാടിയിലെ ബന്ധുവിനടുത്തേക്ക് പുറപ്പെട്ടത്. എന്നാല്‍, 20ന് എറണാകുളത്തുനിന്ന് മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളിയുടെ ഫോണില്‍നിന്ന് പരപ്പനങ്ങാടിയിലെ ബന്ധുവിനെ വിളിച്ച് തെൻറ ഫോണും ആധാറുമടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടെന്നും പരപ്പനങ്ങാടിയിലേക്ക് വഴിയറിയില്ലെന്നും വിളിച്ചുപറഞ്ഞത്രെ. ഇതേ തുടര്‍ന്ന് ബന്ധു ഇയാളോട് ട്രെയിനില്‍ തിരൂരിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പിന്നീട് മുഹാജിറിനെക്കുറിച്ച് ഒരു വിവരുമില്ലെന്ന് ബന്ധുവായ ഫിറോസ് പറയുന്നു.
ഫിറോസിെൻറ ഭാര്യാസഹോദരനാണ് മുഹാജിര്‍. മുഹാജിറിെൻറ പിതാവ് ബിഹാറില്പൊലീസുകാരനാണെന്ന് പരാതിയില്‍ പറയുന്നു. ഫിറോസിെൻറ ഫോണ്‍ നമ്പര്‍: 9074988100.