Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർബുദ രോഗികൾക്ക് മുടി മുറിച്ച് നൽകി ആശുപത്രി ജീവനക്കാരി
text_fieldsbookmark_border
മുടി മുറിച്ചു നൽകിയ
മഞ്ജുള
പരപ്പനങ്ങാടി: ഏറ്റവും ഇഷ്ടപ്പെട്ടത് അപരർക്ക് വേണ്ടി ത്യജിക്കലാണ് പുണ്യമെന്ന സന്ദേശമുൾക്കൊണ്ട് അർബുദ രോഗികൾക്ക് സ്വന്തം മുടി പാടെ മുറിച്ചു നൽകി യുവ ബി.ടെക്കുകാരി. പരപ്പനങ്ങാടി അഞ്ചപ്പുര നഹാസ് ആശുപത്രിയിലെ മാർക്കറ്റിങ് സ്റ്റാഫ് മഞ്ജുളയാണ് സ്വന്തം മുടി മുറിച്ച് അർബുദ രോഗികൾക്ക് ദാനം നൽകിയത്.
അർബുദ രോഗികൾക്ക് കീമോ നൽകുക വഴി മുടി പാടെ കൊഴിഞ്ഞു പോകുമ്പോൾ പകരം നൽകാനാണ് തെൻറ മുടി നൽകിയത്. മഞ്ജുളയെ ആശുപത്രി ജീവനക്കാരും മാനേജ്മെൻറും ആദരിച്ചു. എം.ഡി ഡോ. മുനീർ നഹ ഉപഹാരം നൽകി.
Next Story

