Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാലിന്യം കടലിലൊഴുക്കി; 25,000 രൂപ പിഴ ചുമത്തി
text_fieldsbookmark_border
പരപ്പനങ്ങാടി: കടലിൽ മാലിന്യമൊഴുക്കിയവരെ കൈയോടെ പിടികൂടി പിഴ ചുമത്തി. വിരുന്ന് സൽക്കാരം കഴിഞ്ഞ് ഭക്ഷണാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് ബാഗിലാക്കി കടലിൽ തള്ളുന്നത് ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരുടെ ഇടപെടലാണ് നടപടിക്കിടയാക്കിയത്. സാമൂഹികവിരുദ്ധ ചെയ്തിയുടെ ഫോട്ടോയെടുത്ത് നഗരസഭ ആരോഗ്യവിഭാഗത്തിൽ അറിയിക്കുകയായിരുന്നു. ക്ലീൻ സിറ്റി മാനേജറുടെ നേതൃത്വത്തിൽ ഹെൽത്ത് സ്ക്വാഡ് ഉടൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. മാലിന്യമൊഴുക്കിയ വ്യക്തിക്ക് 25,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.
Next Story

