Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഹൃത്തിെൻറ മരണം: ഇറച്ചിക്കടയുടമ അറസ്റ്റിൽ
text_fieldsbookmark_border
പരപ്പനങ്ങാടി: ഇറച്ചി വാങ്ങാനെത്തിയയാൾ അടിയേറ്റ് വീണ് മരിച്ച സംഭവത്തിൽ 11 മാസത്തിന് ശേഷം ഇറച്ചിക്കടയുടമ അറസ്റ്റിൽ. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് പിറകിൽ ആട്ടിറച്ചി കച്ചവടം നടത്തുന്ന വള്ളിക്കുന്ന് സ്വദേശി എൻ. സലീമിനെയാണ് എസ്.പിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തിെൻറ സുഹൃത്ത് കൂടിയായ കടലുണ്ടി നഗരത്തിലെ കോട്ടയം സ്വദേശി മുസ്തഫയാണ് (40) കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കം അടിപിടിയിൽ എത്തുകയായിരുന്നു. 2020 മേയ് 23 നാണ് സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Next Story

