ലക്ഷങ്ങളുടെ തട്ടിപ്പ്: താനൂർ സ്വദേശി റിമാൻഡിൽ
text_fieldsസി. ഹനീഫ
പരപ്പനങ്ങാടി: പെട്രോൾ പമ്പ് പങ്കാളിത്തതോടെ നടത്തി ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ് റ്റിൽ. താനൂർ സ്വദേശിയായ സി. ഹനീഫ (48) ആണ് പരപ്പനങ്ങാടി പൊലീസിെൻറ പിടിയിലായത്.
കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് റിയാസിെൻറ പരാതിയിലാണ് നടപടി. സ്ഥലവും പെട്രോൾ പമ്പ് ലൈസൻസും കാണിച്ച ശേഷമാണ് ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് ആളുകള ബിസിനസിലേക്ക് ചേർക്കുന്നത്. തുടക്കത്തിൽ മൂന്നു നാലു മാസം ലാഭവിഹിതം കൊടുത്ത ശേഷം പിന്നീട് ലാഭവിഹിതമോ മുതലോ തിരികെ കൊടുക്കാതെ മുങ്ങി നടക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
നിലവിൽ പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിൽ സമാനമായ അഞ്ച് പേരിൽ നിന്നായി ഒരു കോടിയോളം രൂപ കൈവശപ്പെടുത്തിയതായി അന്വേഷണത്തിൽ വ്യക്തമായതായി സി.ഐ ഹണി കെ. ദാസ് പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ പരപ്പനങ്ങാടി അഡി. എസ്.ഐ മുരളീധരൻ, പൊലീസുകാരായ രാജേഷ്, ആൽബിൻ എന്നിവർ സംബന്ധിച്ചു. കേസിൽ കൂടുതൽ പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

