Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_right50 കിലോ കഞ്ചാവും...

50 കിലോ കഞ്ചാവും മയക്കുമരുന്നുമായി നാലുപേർ പിടിയിൽ

text_fields
bookmark_border
excise rade
cancel
camera_alt

പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് ടീം ​ന​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ പി​ടി​യി​ലാ​യ​വ​ർ

പ​ര​പ്പ​ന​ങ്ങാ​ടി: ര​ണ്ട് കേ​സു​ക​ളി​ലാ​യി 50 കി​ലോ ക​ഞ്ചാ​വും ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ. ക​ണ്ണ​മം​ഗ​ലം ചെ​ങ്ങാ​നി സ്വ​ദേ​ശി കെ. ​അ​ബ്​​ദു​ല​ത്തീ​ഫി​നെ​യാ​ണ്​ (35) ആ​ദ്യം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കാ​റി​ൽ ക​ട​ത്തി​യ 8.100 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 4.95 ഗ്രാം ​എം.​ഡി.​എം.​എ, .05 ഗ്രാം ​എ​ൽ.​എ​സ്.​ടി സ്​​റ്റാ​മ്പ് എ​ൽ സ​ഹി​ത​മാ​ണ് ക​ണ്ണ​മം​ഗ​ല​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചേ​ലേ​മ്പ്ര പു​ല്ലി​പ​റ​മ്പ് പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന​ടു​ത്ത് 9.82 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ക​ട​ലു​ണ്ടി മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ് കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​ഫീ​ർ, ബേ​ബി​ഷാ​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് വി​നോ​ദ് കു​മാ​റി​െൻറ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 33.5 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ ക​ണ്ടെ​ടു​ത്തു.

പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റേ​ഞ്ച്​ ഇ​ൻ​സ്പെ​ക്ട​ർ സാ​ബു. ആ​ർ. ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്​​റ്റി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് സം​ഘ​വും എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്ക്വാ​ഡും ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

അ​സി​സ്​​റ്റ​ൻ​റ്​ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ, പ്രി​വി​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ടി. ​പ്ര​ജോ​ഷ് കു​മാ​ർ, കെ. ​പ്ര​ദീ​പ് കു​മാ​ർ, ഷി​ബു ശ​ങ്ക​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശി​ഹാ​ബു​ദ്ദീ​ൻ, നി​തി​ൻ ചോ​മാ​രി, സി. ​സാ​ഗി​ഷ്, എം. ​ദി​ദി​ൻ, എ. ​അ​രു​ൺ, ജ​യ​കൃ​ഷ്ണ​ൻ, വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​സി​ന്ധു, പി.​എം. ലി​ഷ, ഡ്രൈ​വ​ർ വി​നോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseNarcotics
News Summary - Four arrested with 50 kg of cannabis and narcotics
Next Story