Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ പിടിയിൽ
text_fieldsbookmark_border
Listen to this Article
പരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മേയ് മുതൽ 2022 ഫെബ്രുവരി വരെ 31 തവണകളായി വ്യാജ സ്വർണം പണയം വച്ച് 50 ലക്ഷം രൂപ തട്ടിയ കെ.പി. നസീർ അഹമ്മദ് (45 ), ഭാര്യ അസ്മ (40) എന്നിവരെയാണ് പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ലാറ്റിൽനിന്ന് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ തൊടുപുഴ സ്വദേശിയായ ഒരാളാണ് പണയം വയ്ക്കാൻ നൽകിയതെന്ന് പ്രതികൾ പറഞ്ഞു. പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാർ, സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ആൽബിൻ, അഭിമന്യു, സബറുദ്ദീൻ, ജിനേഷ്, വിപിൻ, സമ്മാസ്, പ്രീത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

