Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightഓവർബ്രിഡ്ജ് നിർമാണം:...

ഓവർബ്രിഡ്ജ് നിർമാണം: ച​ളി​ക്കു​ള​മാ​യി ചെ​റ​മം​ഗ​ലം

text_fields
bookmark_border
ഓവർബ്രിഡ്ജ് നിർമാണം: ച​ളി​ക്കു​ള​മാ​യി ചെ​റ​മം​ഗ​ലം
cancel
camera_alt

ച​ളി​ക്കു​ള​മാ​യി മാറിയ ചെ​റ​മം​ഗ​ലത്തെ റോഡ് 

പ​ര​പ്പ​ന​ങ്ങാ​ടി: റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ് നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് വ​ഴി​യ​ട​ഞ്ഞ് ചെ​റ​മം​ഗ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ. വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ളു​ടെ യാ​ത്ര​യാ​ണ് ഏ​റെ ദു​ഷ്ക​രം. അ​റ്റ​ത്ത​ങ്ങാ​ടി, തി​രി​ച്ച​ല​ങ്ങാ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ മു​രി​ക്ക​ൽ വ​ഴി പ​ര​പ്പ​ന​ങ്ങാ​ടി​യി​ലൂ​ടെ ചെ​റ​മം​ഗ​ലം അ​ങ്ങാ​ടി​യി​ലേ​ക്കെ​ത്താ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​വ​ള​യേണ്ടി വരികക​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തേ​ണ്ട​വ​രും ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കു​ക​യും നി​ല​വി​ലു​ള്ള റെ​യി​ൽ​വേ ഓ​വു​പാ​ല​ങ്ങ​ൾ ഗ​താ​ഗ​ത​ത്തി​ന് തു​റ​ക്കു​ക​യും ചെ​യ്താ​ൽ ഒ​രു പ​രി​ധി വ​രെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് വ്യാ​പാ​രി ഷി​നോ​ജ് സു​കു​മാ​ര​നും പ്ര​ദേ​ശ​വാ​സി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മം​ഗ​ളം മു​ഹ​മ്മ​ദും പ​റ​ഞ്ഞു.

റെ​യി​ൽ​വേ ചാ​മ്പ്ര വ​ഴി ബ​ദ​ൽ ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ റെ​യി​ൽ​വേ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടുന്നു. ചെ​റ​മം​ഗ​ലം തി​രി​ച്ച​ല​ങ്ങാ​ടി വ​ഴി നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് നിർമി​ക്കു​ന്ന റോ​ഡ് ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത് ചെ​റ​മം​ഗ​ലം റെ​യി​ൽ​വേ ഓ​വു​പാ​ലം വ​ഴി ടൗ​ണി​ലേ​ക്ക് ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് അ​റ്റ​ത്ത​ങ്ങാ​ടി​യി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ മ​മ്മു​തു ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cheramangalam collapsed road
Next Story